0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 11 [അധീര] [Climax]

Author : Adheera Read All Parts 28.8K

മുഖം ഉയർത്തി,
"ആൽബി.....??? "
അവളുടെ പതിഞ്ഞ ശബ്ദം,
ഒരു വലിയ കിംഗ് സൈസ് ബെഡ്ഡിനു തല ഭാഗത്തായി ഭിത്തിയിലേക്ക് ചാരി, ഭയന്ന് വിറച്ചിരിക്കുകയാണ് സ്റ്റെല്ലാ,
അവളുടെ ഇരുവശത്തുമായി ഇരിക്കുന്ന സാം ബ്രദർസ് രണ്ടാമനും മൂന്നാമനും, രണ്ടാമന്റെ കൈകൾ സ്റ്റെല്ലയുടെ മുടി ഇഴകൾ തഴുകി കൊണ്ടിരിക്കുന്നു,പെണ്ണിന്റെ മുഖത്ത് ഭയം വ്യക്തമാണ്,
' എന്താണ് സംഭവിക്കുന്നത് ' എന്ന് മനസ്സിലാകാതെ ആൽബിൻ ഒരു നിമിഷം കണ്ണു മിഴിച്ചു നിന്നു,
അതേ സമയം ഒന്നാമൻ പതിയെ തന്റെ കോട്ട് ഊരി ബെഡിലേക്ക് ഇട്ട ശേഷം പുറകിൽ നിന്നും ഒരു പിസ്റ്റൾ കയ്യിലേക്ക് എടുത്തു,
അത് പുറകോട്ട് വലിച്ച് ലോഡ് ചെയ്തു ആൽബിയുടെ തലയ്ക്ക് പിറകിലായി ചേർത്തതും ആൽബിയുടെ ശരീരം പൂക്കുല പോലെ വിറക്കാൻ തുടങ്ങി...!!

"

"സാർ പ്ലീസ് നിങ്ങൾ ആരാണെന്നൊ എന്താണെന്നോ ഞങ്ങൾക്കറിയില്ല, ഞങ്ങളെ ഉപദ്രവിക്കരുത്..."
സ്റ്റെല്ലയുടെ വിറക്കുന്ന ശബ്ദത്തിന്, ഒരു കൂട്ട ചിരിയയിരുന്നു അവരുടെ മറുപടി,

" പ്ലീസ് ബേബി ഗേൾ ഡോണ്ട് വറി, നിന്നോടോ നിന്റെ ഭർത്താവിനോടൊ ഞങ്ങൾക്ക് ദേഷ്യം ഒന്നുമില്ല, പക്ഷേ ഈ നിൽക്കുന്ന പട്ടി തായോളി ഇവനെ ഞങ്ങൾ പണ്ടേ നോക്കി വച്ചതാണ്...."
പറഞ്ഞു തീരും മുൻപേ ശിവയുടെ മൂക്കിന്റെ പാലം ചേർത്തുള്ള, ഒന്നാമന്റെ ഇടിയിൽ ശിവയുടെ മൂക്കിൽ നിന്നും ചോര ഒലിച്ച് ഇറങ്ങാൻ തുടങ്ങിയിരുന്നു,
"ഓഹ്...ഫക്ക്....."
ശിവയുടെ വിറക്കുന്ന ശബ്ദത്തിനൊപ്പം അവന്റെ ഇടത് കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഒലിച്ചിറങ്ങി,
വേദന സഹിക്കാനാവാതെ ശിവ പല്ലിറുമ്മി കൊണ്ടിരുന്നു, വല്ലാതെ രോഷം തിളച്ചു മറിയുന്നെണ്ടെങ്കിലും അനങ്ങാൻ പോലും ആവാത്ത വിധം നിസ്സഹായനായിരുന്നു

💬 Comments

View all comments