Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 11 [അധീര] [Climax]
ഭർത്താവിനും ഇവിടെ നിന്ന് ജീവനോടെ തിരിച്ചു പോകാം, അതിന് ഞങ്ങൾ ഡിമാൻഡ് ചെയ്യുന്നത് ഒരേ ഒരു കാര്യമാണ് നീ അവരെ സ്നേഹിക്കുന്നതുപോലെ ഞങ്ങളെയും കൂടി സ്നേഹിക്കണം, അത്രയേ ഉള്ളൂ പറ്റുമെങ്കിൽ ഇപ്പോൾ പറ...??? "
അതും പറഞ്ഞ് ഒന്നാമൻ ലോഡ് ചെയ്ത പിസ്റ്റൾ ആൽബിയുടെ തലയിലേക്ക് അമർത്തിപ്പിടിച്ച് ട്രിഗറിലേയ്ക്ക് വിരൽ ചേർത്തിരുന്നു,
സ്റ്റെല്ലാ ഒരു നിമിഷം കണ്ണുകൾ ഇറുക്കി അടച്ചു,
' ഈ നിമിഷം താൻ ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എത്ര പെട്ടെന്നാണ് എല്ലാം മാറിമറിയുന്നത്,
നാട്ടിൽ ഇപ്പോൾ അന്നമോളും പാപ്പനും ആന്റിയും തങ്ങളുടെ വരവിനായി കാത്തു നിൽക്കുകയാണ്, രക്ഷപ്പെടാൻ പറ്റുമോ എന്നു പോലും ഇപ്പോൾ അറിയില്ല..'
"എന്ത് തീരുമാനിച്ചു ബേബി ഗേൾ...?? "
ഒന്നാമന്റെ ശബ്ദം സ്റ്റെല്ലയുടെ ചിന്തയിൽ നിന്നും ഉണർത്തി,
തന്റെ കൺമുന്നിൽ നിന്നും ആൽബിയുടെ ജീവൻ പൊലിഞ്ഞു പോകുന്നത് കാണാൻ അവൾ തയ്യാറായിരുന്നില്ല,
" സോ യു റെഡി ഗേൾ...?? "
രണ്ടാമന്റെ ആർത്തി നിറഞ്ഞ ചോദ്യത്തിന് അവൾ സമ്മതത്തോടെ തലയാട്ടി,
പെട്ടെന്ന് ആ റൂമിന്റെ തൊട്ടടുത്ത കോർണറിൽ നിന്നും അതിഭയാനകമായ ഒരു മുരൾച്ച കേട്ടതും ആൽബിനും സ്റ്റെല്ലയും ഒരുപോലെ ഭയന്നിരുന്നു,
ശബ്ദം കേട്ട ഭാഗത്തേക്ക് അവർ തല ചെരിച്ചു നോക്കി എങ്കിലും ആരെയും കാണാൻ പറ്റിയില്ല, പക്ഷേ ആ മുരൾച്ചയെ ശിവ ഭയത്തോടെ തിരിച്ചറിഞ്ഞിരുന്നു,
അതി പൈശാചികമായ എന്തോ വരാൻ പോകുന്നു എന്ന് ആ നിമിഷം ശിവയ്ക്ക് മുന്നറിയിപ്പ് കിട്ടിയിരുന്നു......!!
അതേ സമയം സ്റ്റെല്ലാ രണ്ട് കരുത്തരായ പുരുഷന്മാർക്കിടയിൽ തല കുമ്പിട്ട് ഇരിക്കുകയായിരുന്നു,
ഭിത്തിയിലേക്ക് ചേർന്ന് ചാരി ഇരിക്കുന്ന, അവളുടെ ഷർട്ടിന്റെ
💬 Comments
View all comments