Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 11 [അധീര] [Climax]
പയ്യൻ കിതച്ചുകൊണ്ട് ശ്വാസം ഉച്ചത്തിൽ വലിച്ചുവിട്ട ശേഷം ശിവയുടെ നേരെ തിരിഞ്ഞു,
" ഞങ്ങൾ തമ്മിൽ ഒരു കണക്ക് തീർക്കാൻ ഉണ്ടായിരുന്നു. അതിലേക്ക് നിങ്ങളെ കുടി വലിച്ചിട്ടതിനു എന്നോട് ക്ഷമിക്കണം..."
ശിവാ ഒന്നു മനസ്സിലാകാതെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി,
"നിങ്ങൾ ശിവാനന്ദ് ചന്ദ്രഗൗഡ അല്ലേ...??"
അവന്റെ ചോദ്യത്തിന് ശിവ അതെ എന്ന് തലയാട്ടി,
" മെലാക്കയിൽ വന്നിറങ്ങിയത് മുതൽ നിങ്ങളുടെ കൂടെ ഒരു നിഴൽ പോലെ ഞാനും ഉണ്ടായിരുന്നു, നിങ്ങളോട് ഇവർക്ക് നേരത്തെ ദേഷ്യം ഉണ്ടായിരുന്നത് കൊണ്ട് എപ്പോഴെങ്കിലും ഇവർ നിങ്ങളെ തേടി വരും എന്ന് കരുതി ഞാൻ അവസരത്തിനായി കാത്തിരിക്കുകയായിരുന്നു... ഒരുപാട് നോക്കി ഇരുന്നെങ്കിലും അവർ അപ്പോഴും പുറത്തിറങ്ങിയിട്ടുണ്ടായിരുന്നില്ലാ, ഒടുവിൽ എനിക്ക് തന്നെ അവരെ വിളിച്ച് അറിയിക്കേണ്ടി വന്നു..."
അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ശിവ പതിയെ കാതോർത്തു,
ദൂരെ നിന്നും റോയൽ മലേഷ്യൻ പോലീസിന്റെ വാഹനം സൈറൻ മുഴക്കി വരുന്നത് അവന് കേൾക്കാൻ പറ്റിയിരുന്നു,
"ജോങ്കർ സ്ട്രീറ്റിൽ നിങ്ങളെ കണ്ടതടക്കം നിങ്ങൾ താമസിക്കുന്ന എല്ലാ ഡീറ്റെയിൽസും അവർക്ക് പറഞ്ഞു കൊടുത്തത് ഞാനാണ്, എന്നോട് ക്ഷമിക്കണം, ഈ വീണു കിടക്കുന്ന തയോളിയെ പുറത്തിറക്കാൻ എനിക്ക് ഇതല്ലാതെ മറ്റൊരു വഴിയില്ലായിരുന്നു..."
അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ പോലീസിന്റെ വാഹനം അടുത്തെത്തിയ രീതിയിൽ സൈറൺ ശബ്ദം കൂടുതൽ ഉച്ചത്തിലായി..
" ഞാൻ കാരണം നിങ്ങൾ പെടണം എന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ലാ, അത് കൊണ്ടാണ് നിങ്ങളുടെ കൂടെ തന്നെയുള്ള സ്വാമിയെ വിവരം അറിയിച്ചത്, കുറച്ചു കഷ്ടപ്പെട്ടാണ് നമ്പർ കണ്ട് പിടിച്ചതും കോൺടാക്റ്റ് ചെയ്തതും എല്ലാം, പക്ഷേ എന്റെ പ്രേതീക്ഷ തെറ്റിയില്ലാ ആൾ
💬 Comments
View all comments