0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 11 [അധീര] [Climax]

Author : Adheera Read All Parts 29.4K

ഇവിടെ എത്തിയിരുന്നു, എന്റെ ഭാര്യക്കു സംഭവിച്ചതു പോലെ നിങ്ങൾക്കും എന്തെങ്കിലും പറ്റുമോ എന്ന് ഞാൻ ഭയപെട്ടിരുന്നു, അതു കൊണ്ട് സാം ഗ്യാങ്ങിന്റെ ഹൈഡ് ഔട്ട്‌ സ്പോട്ട് കണ്ട് പിടിച്ച് ഞാൻ തന്നെയാണ്‌ സ്വാമിയെ അറിയിച്ചത്..."
പയ്യൻ പറഞ്ഞു അവസാനിപ്പിച്ചതും ഒരു ദീർഘ നിശ്വാസം എടുത്തു വിട്ടു,
അതേ സമയം പോലീസ് വാഹനത്തിന്റെ സൈറൺ ശബ്ദം തൊട്ട് അടുത്ത് എത്തിയിരുന്നു, രണ്ട് മിനിറ്റുനുള്ളിൽ അവർ ഇവിടേക്ക് വന്നേക്കാം,
ഗൺ ഷൂട്ട് നടന്നിരിക്കുന്നതിനാൽ മലേഷ്യൻ പോലീസിന്റെ സ്പെഷ്യൽ ഫോഴ്സ് ആയ SWAT റ്റീം ആണ് വന്നു കൊണ്ടിരിക്കുന്നത്, അവരുടെ കയ്യിൽ പെട്ടാൽ പിന്നെ പുറം ലോകം കാണില്ല,
ശിവ എന്ത് ചെയ്യണം എന്ന് അറിയാതെ ഒരു നിമിഷം പകച്ചു നിന്നു.....!!

"ഞാൻ നിങ്ങളോട് ചെയ്തത് വലിയൊരു തെറ്റ് തന്നെയാണ്, എന്നോട് ക്ഷമിക്കണം അതുകൊണ്ട് മാത്രം ഒന്നും ആവില്ല എന്ന് എനിക്കറിയാം അതിനുപകരം ഞാൻ നിങ്ങളെ കണ്ടിട്ടില്ലാ..."
അവൻ വാഹനത്തിന്റെ ചാവി ശിവയുടെ നേരെ നീട്ടിയതും ശിവ പതിയെ മുന്നോട്ടു വന്ന് അവന്റെ കൈയിൽ നിന്നും പജെറോയുടെ ചാവി വാങ്ങി,

" ആൽബിൻ കമോൺ...."
ശിവയുടെ നിർദ്ദേശം കിട്ടിയതും ആൽബിൻ സ്റ്റെല്ലയെ കൈകളിൽ കോരിയെടുത്ത് കൊണ്ട് മുന്നോട്ട് നടന്നു,
ശിവ അവസാനമായി തിരിഞ്ഞു നോക്കിയപ്പോൾ ആ പയ്യൻ ഒന്നാമന്റെ നെഞ്ചിൽ കാൽ ചവിട്ടി നിൽക്കുകയായിരുന്നു.....!!
സ്വന്തം ഭാര്യയെ തീർത്തു കളഞ്ഞവന്റെ നെഞ്ചിൽ ചവിട്ടിയുള്ള പ്രതികാരം....!!

അധികം താമസിക്കാതെ ശിവ വാഹനം സ്റ്റാർട്ട് ചെയ്ത് മറ്റൊരു വഴിയിൽ കൂടി മെയിൻ ഹൈവേയിലേക്ക് കയറിയിരുന്നു,
അവർ പുറത്തേക്ക് ഇറങ്ങിയതും മലേഷ്യൻ പോലീസിന്റെ വാഹനം ഒന്നാമൻ

💬 Comments

View all comments