0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 11 [അധീര] [Climax]

Author : Adheera Read All Parts 29.4K

മരിച്ചു കിടക്കുന്ന സ്ഥലത്തെക്ക് വന്ന് നിരങ്ങി നിന്നു,
"ഓൺ തെ ഗ്രൌണ്ട്...നൗ.....!!!"
അതിൽ നിന്നും ആയുധ ധാരികളായ പോലീസ് ഓഫീസർസ് പുറത്തേക്ക് ചാടി ഇറങ്ങി....!!

മെലാക്കായിലെ മെയിൻ ഹൈവെയിൽ കൂടി പജെറോ SCG യുടെ റിസോർട്ട് ലക്ഷ്യമാക്കി ഓടി കൊണ്ടിരുന്നു,
മലേഷ്യയുടെ ആകാശം ആകാശം ചുവപ്പിന്റെ താളുകളിൽ പുഞ്ചിരിച്ചു നിൽക്കുന്നു,
നക്ഷത്രങ്ങൾക്കിടയിൽ പരന്നു കിടക്കുന്ന മേഘങ്ങൾ സുവർണതയും ചുവപ്പും ചേർന്ന് പ്രതീക്ഷയും സമാധാനവും നിറഞ്ഞ ഒരു ചിത്രം പോലെ തെളിഞ്ഞു,
വാഹനം മുന്നോട്ട് ഓടുമ്പോൾ തണുത്ത കാറ്റിന്റെ സ്പർശത്തിൽ സായാഹ്നത്തിന്റെ സുഖകരമായ സാന്ത്വനവും ഒരു മായികമായ ഭാവവും അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്നു,
അതെ, യുദ്ധം അവസാനിച്ചിരിക്കുന്നു....!!

രണ്ടു ദിവസം കഴിഞ്ഞ് എസ്ജിയുടെ റിസോർട്ട്, സമയം സായാഹ്നം നാലരയോട് അടുക്കുന്നു,
കൊട്ടേജിന്റെ വാഷ് റൂമിൽ നിന്നും ആൽബിൻ പുറത്തേക്കിറങ്ങി വരുമ്പോൾ സ്റ്റെല്ലാ ഫോൺ ചെവിയിൽ വച്ച് ബെഡ്ഢിൽ കിടക്കുകയായിരുന്നു,

" പ്രശ്നങ്ങളെല്ലാം ഏകദേശം തീർന്നിട്ടുണ്ട് ഞങ്ങൾ ഇന്ന് രാത്രി തന്നെ ഇവിടെ നിന്ന് തിരിക്കും, ഇല്ലാ കുഴപ്പങ്ങളൊന്നുമില്ല... എല്ലാവരും ഒക്കെയാണ് പാപ്പാ...."
അപ്പുറത്തെ പാപ്പന്റെ ശബ്ദം,

" അറിയാം പാപ്പാ, വിളിച്ച് അറിയിക്കാൻ ഒരു അവസരം കിട്ടിയില്ല ആൽബിൻ , എന്റെ കൂടെ തന്നെയുണ്ട് ശരി ഞങ്ങൾ ഇന്ന് രാത്രി ഇവിടെ നിന്ന് ഫ്ലൈറ്റ് കയറും...."
അതും പറഞ്ഞ് സ്റ്റെല്ല ഫോൺ കട്ടാക്കി കയ്യിൽ പിടിച്ച ശേഷം കുറച്ചുനേരം ആൽബിന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു,

" എല്ലാവരും ടെൻഷനിലായിരുന്നു ആൽബി.."

" അറിയാം ഇതൊന്നും നമ്മൾ നേരത്തെ പ്രതീക്ഷിച്ച കാര്യങ്ങൾ അല്ലല്ലോ..."

" ഫ്ലൈറ്റ് ടിക്കറ്റ് എല്ലാം

💬 Comments

View all comments