Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 11 [അധീര] [Climax]
റെഡിയല്ലേ..?? "
" എല്ലാം ഓക്കെയാണ് ഇന്ന് രാത്രി തന്നെ നമ്മൾ തിരിച്ചു പോകും...."
" സംഭവിച്ചതൊന്നും എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ലാ..."
സ്റ്റെല്ലാ തല കുനിച്ച് ബെഡിലേക്ക് കൈകൾ കെട്ടി ഇരുന്നു,
" നീ ഇപ്പോൾ ഒക്കെയല്ലേ...പെണ്ണേ..?? "
"യെസ്, എല്ലാം ശരിയായി വരുന്നു..."
" ശരി ഞാൻ ഒന്ന് ശിവയുടെ റൂം വരെ പോയിട്ട് വരാം..."
അതും പറഞ്ഞ് ആൽബി പുറത്തേക്കിറങ്ങി പോയതും സ്റ്റെല്ലാ ബെഡ്ഢിലേക്ക് തന്നെ കിടന്നു പുതപ്പ് എടുത്തു മുകളിലേക്ക് വിരിച്ചു.
ആൽബി ശിവയുടെ റൂമിലേക്ക് ചെല്ലുമ്പോൾ അവിടെ സ്വാമിയും ഉണ്ടായിരുന്നു, അവൻ പതിയെ കടന്നു ചെന്ന് ഒരു സോഫയിൽ ആയി ഇരുപ്പുറപ്പിച്ചു,
" ഭഗത്തിന്റെ കാര്യം എന്തായി..?? "
" അവൻ ഐ സി യൂവിൽ തന്നെയാണ് പക്ഷേ ക്രിട്ടിക്കൽ സ്റ്റേജ് പാസ് ചെയ്തു, മൂന്ന് ബുള്ളറ്റ് ആണ് ശരീരത്തിൽ നിന്നും എടുത്തത്.."
സ്വാമി ആണ് മറുപടി പറഞ്ഞത്,
" സ്റ്റെല്ലാ പൂര്‍ണ്ണമായും ഒക്കെ ആയില്ലേ...?? "
ശിവയുടെ ചോദ്യം,
" ഹെൽത്ത് ഒക്കെയാണ് മൈൻഡ് കൂടി ഒന്ന് റെഡി ആയാൽ കുഴപ്പമില്ല, ഞങ്ങളുടെ ഫ്ലൈറ്റ് ടിക്കറ്റ് ഒക്കെയല്ലേ ശിവാ...?? "
" എല്ലാം റെഡിയാണ് ആൽബിൻ ഇന്ന് രാത്രി തന്നെ നിങ്ങൾ യാത്ര തിരിച്ചോളൂ.."
സ്വാമിയാണ് ആൽബിന്റെ ചോദ്യത്തിന് മറുപടി നൽകിയത്,
" സ്വാമി പോലീസ് കേസ് എന്തെങ്കിലും...?? "
" അതൊക്കെ ഞങ്ങൾ നോക്കിക്കോളാം ആൽബിൻ കുറച്ചു പ്രശ്നങ്ങൾ തന്നെയാണ് പക്ഷേ ബാക്കി നോക്കിയല്ലേ പറ്റൂ..."
ശിവ അപ്പോഴും ഒന്നും മിണ്ടാതെ ബെഡ്ഢിൽ തന്നെ ഇരിക്കുകയായിരുന്നു,
"
💬 Comments
View all comments