0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 11 [അധീര] [Climax]

Author : Adheera Read All Parts 29.4K

എഴുന്നേറ്റു കണ്ണും തിരുമ്മി നിൽക്കുകയായിരുന്നു,

" എന്തെങ്കിലും കഴിക്കേണ്ട പെണ്ണേ...?? "

"ആം ഞാൻ ഒന്ന് റെഡിയാവട്ടെ..."
അതും പറഞ്ഞ് സ്റ്റെല്ല ഡ്രസ്സ് മാറാൻ തുടങ്ങിയിരുന്നു,
ഏകദേശം 10 മിനിറ്റിൽ തന്നെ അവർ റെഡിയായി പുറത്തേക്ക് ഇറങ്ങി.

റസ്റ്റോറന്റിലേക്ക് വന്ന് കയറുമ്പോൾ അവിടെ സ്വാമിയും ശിവയും റിസോർട്ടിന്റെ മാനേജറും ഒരു ടേബിളിലായിരിക്കുന്നുണ്ടായിരുന്നു,
അവരെ കണ്ടതും സ്വാമി കൈനീട്ടി അടുത്തേക്ക് വിളിച്ചു,
" നമുക്കെല്ലാവർക്കും ഒരുമിച്ചു ഡിന്നർ കഴിച്ചു പിരിയാം..."
അവർക്കൊപ്പം തന്നെ കസേര വലിച്ചിട്ട് ആൽബിനും സ്റ്റെല്ലയും ഇരിപ്പുറപ്പിച്ചു,
സ്റ്റെല്ല അപ്പോഴും ശിവയുടെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നില്ല,

സ്വാമി പല കാര്യങ്ങളും സംസാരിച്ചു, ചില പോസിറ്റീവ് വൈബ് ഉള്ള വിശേഷങ്ങൾ പങ്കുവെച്ച് അവർ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു,
മലേഷ്യയിലെ അതിപ്രധാനമായ ഒരു വിഭവമാണ് അവർക്കായി സ്വാമി ഒരുക്കിയത്,
ഏകദേശം അരമണിക്കൂർ കഴിഞ്ഞ് ഭക്ഷണം കഴിച്ച് പിരിയാൻ നേരം ' 10 മണിക്ക് തന്നെ ഇവിടെ നിന്നും ഇറങ്ങണമെന്ന് സ്വാമി ആൽബിനോടും സ്റ്റെല്ലയോടും '
മുന്നറിയിപ്പ് നൽകിയിട്ടുണ്ടായിരുന്നു,
പോകാൻ സമയവും സ്റ്റെല്ലാ ശിവയോട് മിണ്ടിയിട്ടുണ്ടായിരുന്നില്ല,
അവർക്കുള്ളിൽ നിലനിൽക്കുന്ന ചെറിയ വിദൂരത ആൽബിൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..!!

റൂമിൽ വന്ന് കയറിയപ്പോൾ സ്റ്റെല്ല നേരെ ബെഡ്ഢിലേക്ക് കയറി കിടന്നു,
" എന്താ ശിവയോട് മിണ്ടാത്തത്..?? "

" ഒന്നുമില്ല ആൽബി.."

" പെണ്ണേ സംഭവിച്ചതൊന്നും അവന്റെ ഭാഗത്തു നിന്നും വന്ന മിസ്റ്റേക്ക് അല്ല, ഒരു തരത്തിൽ ഇതെല്ലാം നമുക്ക് വിധിച്ചതായിരുന്നു എങ്കിലും നമ്മളെ രക്ഷപ്പെടുത്താൻ ശിവാ പറ്റുന്നത് എല്ലാം ചെയ്തില്ലേ..?? പോകുന്നതിനു മുമ്പ് എല്ലാം ഒന്ന് പറഞ്ഞു തീർത്തേക്ക്.."

" എനിക്ക് അങ്ങനെ പറയാൻ

💬 Comments

View all comments