0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 11 [അധീര] [Climax]

Author : Adheera Read All Parts 29.4K

മാത്രം ഒന്നും ഇല്ല ആൽബി..."
സ്റ്റെല്ലയുടെ മറുപടി കിട്ടിയതും ആൽബിൻ പതിയെ നടന്നു വന്ന് സ്റ്റെല്ലയുടെ അരികിലായിരുന്നു,

" ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ..?? "
അവന്റെ ചോദ്യത്തിന് എന്താണ് എന്ന മട്ടിൽ പെണ്ണ് ആൽബിയുടെ മുഖത്തേക്ക് നോക്കി,

" നിന്റെ ബാഗിൽ നിന്നും അന്ന് കഞ്ചാവ് കിട്ടിയ കേസിൽ ശിവക്ക് പങ്കുണ്ട് അല്ലേ...?? " അവന്റെ ചോദ്യത്തിന് സ്റ്റെല്ല ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്,

" ആൽബിൻ ചിലതെല്ലാം ഞാൻ നിന്നിൽ നിന്നും മറച്ചുവെച്ചു എന്നെക്കൊണ്ട് തന്നെ എല്ലാം സോൾവ് ചെയ്യാം എന്നും ഒരു പ്രശ്നത്തിലേക്ക് പോകണ്ട എന്നും ഞാൻ കരുതി, അതിനുള്ളത് ഞാൻ അനുഭവിച്ചു, എപ്പോഴെങ്കിലും നിന്നോട് ഇതെല്ലാം തുറന്നു സംസാരിക്കണമെന്ന് ഞാൻ കരുതിയിരുന്നു സോറി ആൽബി...."
സ്റ്റെല്ലാ പതിയെ കൈ നീട്ടി ആൽബിയുടെ കൈയിലേക്ക് തൊട്ടു,
കുറച്ച് സമയം അവർക്കിടയിൽ കനത്ത നിശബ്ദതളം കെട്ടി നിന്നു....!!

" പെണ്ണെ, ഇന്ന് രാത്രി ഇവിടെ നിന്ന് ഫ്ലൈറ്റ് കയറുമ്പോൾ ഇത് നമുക്ക് ഒരു പഴയ ജീവിതം മാത്രമാണ്, ആവശ്യത്തിൽ കൂടുതൽ ശിവ അനുഭവിച്ചിട്ടുണ്ട് ഭഗത്ത് ഇപ്പോഴും ജീവ മരണ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്നു, ഇതിൽ കൂടുതൽ ഒന്നും അവൻ അർഹിക്കുന്നില്ല.... ഞാനൊരു കാര്യം പറഞ്ഞാൽ നീ കേൾക്കുമോ...?? "

" എന്താ ആൽബി...?? "

" നീ ശിവയോട് പോയി സംസാരിച്ച് തീർക്കാൻ നോക്ക്, നിങ്ങൾ തമ്മിൽ ഇനിയൊരു മിണ്ടാട്ടം വേണ്ട, ഇവിടെ നിന്നും പോയി കഴിഞ്ഞാൽ ഇനി ഒരിക്കലും അവർ നമ്മുടെ ലൈഫിൽ ഇല്ല.."
ആൽബിൻ പറഞ്ഞു നിർത്തിയതും, സ്റ്റെല്ലാ പതിയെ

💬 Comments

View all comments