0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 11 [അധീര] [Climax]

Author : Adheera Read All Parts 29.4K

ആൽബിയുടെ തോളിലേക്ക് അൽപ്പ നേരം തലചായ്ച്ചു കിടന്നു,
അഞ്ചു മിനിറ്റിനു ശേഷം അവൾ എഴുനേറ്റ് പുറത്തേക്ക് നടക്കാൻ തുടങ്ങി,

" സ്റ്റെല്ലാ....?? "
പുറകിൽ നിന്നും ആൽബിയുടെ ശബ്ദം കേട്ടതും അവൾ തിരിഞ്ഞു നിന്നു,
ആൽബിൻ ഒരു കള്ള ചിരിയോടെ മുന്നോട്ട് വന്ന് സ്റ്റെല്ലയെ ഡോറിലേക്ക് ചേർത്തൂ നിർത്തി, ശേഷം പെണ്ണിന്റെ അരക്കെട്ടിലേക്ക് കൈ ചേർത്ത് വസ്ത്രം പതിയെ ഉയർത്തി കൊണ്ട് വന്നു.....!!

ബെഡ്ഢിൽ ഓരോന്ന് ആലോചിച്ച് കിടക്കുമ്പോഴാണ് ശിവയുടെ ഫോണിലേക്ക് സ്റ്റെല്ലയുടെ ഫോണിൽ നിന്നും കോൾ വരുന്നത്,
അവളുടെ പേര് കണ്ടതും അവന്റെ ഉള്ളിൽ ഒരുപാട് സന്തോഷം അലയടിച്ചു,
ശിവ കോൾ അറ്റൻഡ് ചെയ്ത് ചെവിയോട് ചേർത്തു, കുറച്ചു സമയം രണ്ടു പേരും പരസ്പരം ഒന്നും മിണ്ടിയില്ല,

" ശിവ ഒന്ന് പുറത്തേക്ക് വരാമോ...?? "
ഒടുവിൽ മറു തലക്കൽ സ്റ്റെല്ലയുടെ ശബ്ദം,

" വരാം...."
മറുപടി നൽകി ശിവ റൂമിൽ നിന്നും ഇറങ്ങി പുറത്തേക്ക് നടന്നു,
കോട്ടേജിന് വെളിയിലായി സ്റ്റെല്ലാ കാത്തു നിൽക്കുന്നുണ്ടായിരുന്നു,
ശിവ അടുത്തേക്ക് എത്തിയതും സ്റ്റെല്ലാ പതിയെ മുന്നോട്ട് നടന്നു,
അവൻ അവൾക്കൊപ്പം അരികിലേക്ക് ചേർന്ന് നടക്കാൻ തുടങ്ങി.

" എന്നോട് ഇപ്പോഴും ദേഷ്യമാണോ..?? "
ശിവ തന്നെ സംസാരത്തിനു തുടക്കമിട്ടു,

" എനിക്ക് ആരോടും ദേഷ്യമില്ലാ, ഇതെല്ലാം ഇവിടെ വരെ എത്തിച്ചതിന് എന്നോട് മാത്രമാണ് ദേഷ്യം..."

" ഇതൊന്നും നമ്മൾ ആരും കൺമുന്നിൽ കണ്ട കാര്യമല്ലല്ലോ പെണ്ണേ നിനക്ക് വേദനിച്ചതിൽ സോറി..."
അവർ രണ്ടുപേരും ഇരുട്ടിന്റെ മറചേർന്ന് പതിയെ മുന്നോട്ട് നടന്നുകൊണ്ടിരുന്നു,
ശിവ സ്റ്റെല്ലയെ ആകേമാനം ശ്രദ്ധിക്കുന്നുണ്ടായിരുന്നു, കാൽപാദത്തോളം നീളമുള്ള

💬 Comments

View all comments