0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 11 [അധീര] [Climax]

Author : Adheera Read All Parts 28.1K

മിണ്ടുന്നില്ല,

" പറ ആൽബി..?? "
ഒരിക്കൽ കൂടി പെണ്ണിന്റെ ശബ്ദം.

" സംസാരിച്ചു....."

" എന്നിട്ട്...?? "

" അവനത് താല്പര്യമില്ല എന്ന് പറഞ്ഞു..." ആൽബിന്റെ മറുപടി സ്റ്റെല്ല ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല,
അവളുടെ മുഖം വാടി കണ്ണിലെ പ്രകാശം പതിയെ അണഞ്ഞു തുടങ്ങി,

" ഓരോരുത്തർക്കും അവരുടെ ഇഷ്ടമല്ലേ പെണ്ണേ വലുത്..."
അതും പറഞ്ഞ് ആൽബി നേരെ ബെഡ്ഢിലേക്ക് കയറി കിടന്നു, സ്റ്റെല്ലയും പതിയെ അവന്റെ അരികിലേക്ക് വന്ന് കിടന്നു,
പെട്ടെന്ന് ബെഡ്റൂമിന്റെ വാതിലിൽ കൊട്ട് കെട്ടതും സ്റ്റെല്ലാ തല ഉയർത്തി നോക്കി, പിന്നെ അവൾ സംശയത്തോടെ ആൽബിനെ തിരിഞ്ഞു നോക്കിയതും അവന്റെ ചുണ്ടിൽ ചെറിയ പുഞ്ചിരി വിരിഞ്ഞു,

പെണ്ണ് സന്തോഷത്തോടെ വേഗം ചാടിയിറങ്ങി വാതിൽ തുറന്നതും പുറത്ത് ശിവയായിരുന്നു,
" അകത്തേക്ക് വന്നോട്ടെ...?? "
അതിന് അവൾ വശ്യമായി ചിരിക്കുക മാത്രമാണ് മറുപടി നൽകിയത്,
ശിവ അവളെ രണ്ടു കൈകളിലേക്കും ആയി കോരിയെടുത്തു ശേഷം പെണ്ണിനെയും കൊണ്ട് നേരെ ബെഡ്ഢിലേക്ക് നടന്നു,

ആൽബിന് അരികിലേക്ക് സ്റ്റെല്ലയെ കിടത്തിയ ശേഷം, ശിവ തന്റെ ബനിയൻ ഊരി മാറ്റി അവൾക്ക് അരികിലേക്ക് കയറി കിടന്നു,
സ്റ്റെല്ലാ ഇപ്പോൾ രണ്ടു പുരുഷന്മാർക്ക് നടുവിൽ കിടക്കുകയാണ്,
" ഞങ്ങൾ രണ്ടുപേർക്കും ഇടയിൽ ഒരു രാത്രി ഒരുമിച്ച് കിടന്നുറങ്ങണമെന്ന് നിനക്ക് ഒരാഗ്രഹം തോന്നിയാൽ, അത് സാധിച്ചു തരാതിരിക്കാൻ പറ്റുമോ പെണ്ണേ...?? " ചിരിയോടെയുള്ള ശിവയുടെ ചോദ്യത്തിന് ആൽബിൻ മനപ്പൂർവം തന്നെ ടെൻഷൻ ആക്കിയതാണെന്ന് അവൾക്ക് മനസ്സിലായി,

അവൾ ആൽബിയുടെ കൈ നുള്ളി എടുത്തു "അടങ്ങിയിരുന്നെ പെണ്ണേ...."

" എന്നാൽ പിന്നെ ലൈറ്റ്

💬 Comments

View all comments