Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര]
അവൾ കുഞ്ഞിനെയും കൊണ്ട് പതിവുള്ള നടത്തത്തിനു പോയിരുന്നു...
ജനൽ പടിയിൽ നിന്നും താക്കോലെടുത്ത് ഞാൻ റൂം തുറന്ന് അകത്ത് കയറി... വന്നതിന്റെ ക്ഷീണം കൊണ്ടാകാം സോഫയിലേക്ക് ചാഞ്ഞതും ഒരു 15 മിനിറ്റ് അറിയാതെ ഉറങ്ങിപ്പോയി.
സ്റ്റെല്ല വന്ന് വിളിക്കുമ്പോഴാണ് ഞാൻ എഴുന്നേൽക്കുന്നത്..
" ഇന്നെന്താ ഇതിനു മാത്രം മല മറിക്കുന്ന പണിയായിരുന്നൊ.. വന്നതേ ഒരു ക്ഷീണവും മയക്കവും ഒക്കെ..? " " പിന്നെ ക്ഷീണം ഇല്ലാണ്ടിരിക്കോ ഒരു മനുഷ്യൻ ഇച്ചിരി മയങ്ങി പോയതാണൊ ഇത്രയും വലിയ തെറ്റ്..? " ഞാൻ ഉറക്കം മുറിഞ്ഞതിന്റെ ചെറിയ ദേഷ്യത്തിൽ പറഞ്ഞു.
" ഓ മയങ്ങിക്കോ ഞാൻ ഒന്നും പറയുന്നില്ല.." അവൾ മോളെ എന്റെ കൈയിലേക്ക് തന്നിട്ട് കിച്ചണിലേക്ക് കയറിപ്പോയി. ' അങ്ങനെ ഉറങ്ങണ്ട ' എന്ന് വേറൊരു രീതിയിൽ പറയും പോലെ. കുറച്ച് സമയം കുഞ്ഞിനെയും കളിപ്പിച്ച് ഞാൻ അവിടെതന്നെ ഇരുന്നു.
" രാത്രിയിലേക്ക് എന്താ ഉണ്ടാക്കേണ്ടത് ആൽബി.. ചപ്പാത്തി മതിയോ അതോ ചോറ് വെക്കണോ..?? "
" എന്തായാലും മതി " അവളുടെ ചോദ്യത്തിന് ഞാൻ അടുക്കളയിലേക്ക് കേൾക്കാൻ പാകത്തിന് പറഞ്ഞു.
കുറച്ചു നേരം കൂടി അവിടെ ഇരുന്ന ശേഷം അന്ന മോളെയും കയ്യിലെടുത്ത് ഞാൻ നേരെ അടുക്കളയിലേക്ക് നടന്നു.
" അല്ല മോളെ ഇന്ന് പോയിട്ട് എന്തായി വിശേഷങ്ങളൊന്നും പറയുന്നത് കേൾക്കുന്നില്ലല്ലോ..?? " ഞാനത് ചോദിക്കുമ്പോൾ സ്റ്റെല്ലയുടെ മുഖത്ത് ചെറിയ ചിരി വരുന്നതു ഞാൻ കണ്ടു.
" അത് ശരി എന്തൊ.. സന്തോഷമുള്ള കാര്യം തന്നെയാണല്ലോ ആ ചിരി കണ്ടാൽ അറിയാം എന്താ സംഭവിച്ചത് പറ..!! "
💬 Comments
View all comments