0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര]

Author : Adheera Read All Parts 12.7K

വന്നു  അവളുടെ മൂക്കുത്തിയിൽ ഒരു നേർത്ത ചുംബനം നൽകി..!!!

പിന്നെ പതിയെ അവളിൽ നിന്നും വിട്ട് മാറി കൈകൾ പൂർണമായും അയച്ച് അവളെ മോചിപ്പിച്ചു..!

സ്റ്റെല്ല പതിയെ കണ്ണുകൾ തുറന്നു...

" ബൈ സ്റ്റെല്ല.. ഞാൻ പോകുന്നു.. " അപ്പോഴേക്കും  ശിവ അവളിൽ നിന്നും വിട്ട് നടന്ന് തുടങ്ങിയിരുന്നു.

അവളുടെ  നെഞ്ചിൽ മുഴങ്ങി കൊണ്ടിരുന്ന പെരുമ്പറ പതിയെ സാവധാനമായി.. !! ശിവ തന്നെ കടന്ന്  പോയിരിക്കുന്നു..!!!!

കുറച്ചു സമയം കൂടി ശില പോലെ അവിടെ നിന്ന ശേഷം അവൾ പതിയെ വാതിലിന് അടുത്തേക്ക് നടന്നു കാലുകൾക്ക് വല്ലാത്ത ഭാരം പോലെ...

ഫോണിന്റെ തുടർച്ചയായ ബെല്ലടി ശബ്ദം കേട്ടതും അവൾ ചിന്തയിൽ നിന്നും ഞെട്ടി ഉണർന്നു..!!!!!

ആൽബി ആണ് " ആം പറ ആൽബി "

" ഡീ കുറച്ചു കബാബ്  വാങ്ങട്ടെ ?? രാത്രിക്കതെക്ക്  "

" ആം വാങ്ങിക്കോ..! "

" വേറെ എന്തേലും വേണോ..? "

" എനിക്കൊരു ജ്യൂസ് വാങ്ങി കൊണ്ട് വരോ..? അനാർ അല്ലെങ്കിൽ ചിക്കു " അവൾ പതുത്ത രീതിയിൽ അവനോട് കൊഞ്ചി ചോദിച്ചു. വരാം എന്ന് പറഞ്ഞു ആൽബി ഫോൺ കട്ട് ചെയ്തു. അവൾ വേഗം മുഖം കഴുകി ഒന്ന് ഫ്രഷ്‌ ആയി.

ആൽബിൻ വന്നപ്പോഴേക്കും 7 മണി യോട് അടുത്തിരുന്നു.

" അത് ശരി..!  എന്നെ കൂട്ടാണ്ട് അപ്പനും മോളും കൂടി നടക്കാൻ പോയല്ലേ ? " സ്റ്റെല്ലയുടെ  പെരുമാറ്റം വളരെ നോർമൽ ആയിരുന്നു.

"  അതിന് നീ എന്നോട് മൂപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു അപ്പൊ പിന്നെ ഞങ്ങൾ

💬 Comments

View all comments