0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര]

Author : Adheera Read All Parts 12.6K

അവൾ അകത്തേക്ക് പോയി കൈയിൽ ചായയുമായി പുറത്തേക്ക് വന്നു, പിന്നെ കുറച്ച് സമയം കൂടി ഞങ്ങൾ തമ്മിൽ എല്ലാവരും അവിടെ തന്നെ സമയം ചെലവഴിച്ചു.

ഇടയ്ക്ക് സ്റ്റെല്ലയുടെ തീരെ പ്രതീക്ഷിക്കാതെ ചോദ്യം
" എടാ ചെക്കാ നിനക്ക് ഇപ്പോഴും മറ്റേ പരിപാടി ഉണ്ടോ ?? "
ഞങ്ങൾ രണ്ട് പേരും ഒരു പോലെ ഞെട്ടി..!!!

" ഏയ് ഇല്ല ചേച്ചി ഞാൻ അതൊക്കെ നിർത്തിയി "

" നിർത്തിയാൽ നിനക്ക് നല്ലത് നീ വല്ലപ്പോഴും കള്ള് കുടിക്കുന്ന പോലെയല്ല ഇതൊക്കെ.. പറഞ്ഞത് മനസ്സിലാകുന്നുണ്ടോ ?? "

" ഉണ്ട് ചേച്ചി ഞാനിപ്പോ അങ്ങനെ ഉപയോഗിക്കാറൊന്നുമില്ല "
അവൻ പക്കാ നിഷ്കളങ്കനായി.

" ആണെങ്കിൽ നിനക്ക് നല്ലത് ഞാൻ പറഞ്ഞെന്നേയുള്ളൂ. പിന്നെ ഇനി ഇങ്ങേരെങ്ങാനും അത് ഉപയോഗിച്ചെന്ന് അറിഞ്ഞാൽ രണ്ട് കയ്യും ഞാൻ വെട്ടും ഉറപ്പിച്ച കാര്യം തന്നെയാണ്... !! "
എൻറെ നെഞ്ചിൽ ഒരു ഇടിവെട്ടി വീടിനകത്ത് ന്യൂക്ലിയർ ബോംബ് വെച്ചാണ് ഞാൻ ഇരിക്കുന്നത് എന്നതാണ് സത്യം.

കുറച്ചുനേരം കൂടി അവിടെ തന്നെ ശേഷവും സജിൻ ഞങ്ങളുടെ യാത്ര പറഞ്ഞിറങ്ങി.. സമയം പിന്നെയും മുന്നോട്ട് ഓടിക്കൊണ്ടിരുന്നു.

രാത്രിക്കത്തെ അത്താഴം കഴിച്ചു ഞങ്ങൾ മൂന്നുപേരും കൂടി ചെറുതായി ഒന്നു കൂടി നടക്കാൻ ഇറങ്ങി.

ഇലക്ട്രോണിക് സിറ്റിയുടെ തെരിവുകളിൽ ആളുകൾ ഇപ്പോൾ രാത്രി നടത്തം പതിവുള്ളതാണ് ആ കൂട്ടത്തിൽ ഞങ്ങളും ചേർന്നു.. ചെറിയ ചായ കുടിച്ച്
ഏകദേശം 11 മണിയോട് അടുത്താണ് ഞങ്ങൾ തിരികെ വന്നത്..!!

" ആൽബി ഞാനൊന്നു ഞാനൊന്നു മേൽ കഴുകട്ടെ "
അവൾ ബാത്ത് റൂമിലേക്ക്

💬 Comments

View all comments