Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]
പെണ്ണിന് രുചി കൂടുതലായിരിക്കും..!!!! "
ശിവ ടേബിളിൽ നിന്നും ഒരു പാകമായ ചുവന്ന് തുടുത്ത ആപ്പിൾ എടുത്ത് കയ്യിൽ ഞെരിച്ചു കൊണ്ടിരുന്നു.. അവന്റെ കൈ കരുത്തിൽ ആപ്പിൾ ഞെരിഞ്ഞു അമർന്ന്.. അതിന്റെ ചാർ അവന്റെ കൈകളിൽ കൂടി ഒലിച്ച് ഇറങ്ങി.
" എൻറെ ശരീരം മാത്രമാണ് ഇവിടെ.. മനസ്സ് അവിടെയാണ് !! എന്റെ കിടപ്പറയിൽ അവളെ എത്തിക്കാതെ.. മനസ്സ് നിറയും വരെ ഭോഗിക്കാതെ..എനിക്ക് മറ്റൊരു ചിന്തയില്ല..!! "
കൈകളിലേക്ക് ഒലിച്ച് ഇറങ്ങിയ ആപ്പിളിന്റെ ചാർ അവൻ നാവ് കൊണ്ട് നക്കി എടുത്തു.
അവന്റെ വാക്കുകളും ചെയ്തിയും സ്വാമി ശ്രെദ്ധിച്ചു..ശിവയെ അയാൾക്ക് നന്നായി അറിയാമായിരുന്നു... !!
' പാവം ' ആ പെണ്ണിനു വരാൻ പോകുന്ന വിധി ഓർത്ത് സ്വാമിക്ക് പോലും ചെറിയ ഭയം തോന്നി...!!!
" സ്വാമി നാളെ വൈകുന്നേരം ഫ്ലൈറ്റിന് ഞാനും ഭാഗത്തും യാത്ര തിരിക്കും.. സ്വാമി ഇവിടെ ഉണ്ടാവണം.."
അതും പറഞ്ഞ് ശിവ ധരിച്ചിരുന്ന റോബ് ഊരി മാറ്റി നേരെ സിമ്മിംഗ് പൂൾ ലക്ഷ്യമാക്കി നടന്നു. അവൻറെ ഒപ്പം ഭഗത്തും അങ്ങോട്ടേക്ക് തന്നെ തിരിച്ചു.
കയ്യിൽ വിസ്കി ഗ്ലാസുമായി ശിവ വെള്ളത്തിലേക്ക് ഇറങ്ങി മുങ്ങി കിടക്കുമ്പോഴേക്കും സ്വാമി വീണ്ടും അങ്ങോട്ടേക്ക് വന്നു.
സിമ്മിംഗ് പൂളിന്റെ ഇരു വശങ്ങളിലായി ബോഡിഗാർഡ്സും അവരിൽ പ്രധാനിയായി ശിവയുടെ നിഴലുപോലെ ഭഗത്തും അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു.
" അപ്പോൾ നീ പോകാൻ തന്നെ തീരുമാനിച്ചോ..?? "
" തീരുമാനത്തിൽ മാറ്റമില്ല സ്വാമി..!! " കയ്യിലുണ്ടായിരുന്ന വിസ്കിയുടെ ഗ്ലാസ് ശിവ ഒറ്റ വലിക്ക് അകത്താക്കി.
" ചേട്ടാ..!! ഒരു വാക്ക് പറഞ്ഞാൽ
💬 Comments
View all comments