0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]

Author : Adheera Read All Parts 18.7K

അവളെ ചേട്ടന്റെ മുന്നിൽ ഞാൻ എത്തിക്കും.."
ഇവർ രണ്ടുപേരുടെയും സംഭാഷണങ്ങൾ ശ്രദ്ധിച്ചു കൊണ്ടിരുന്ന ഭഗത്ത് ഇടയ്ക്ക് കയറി പറഞ്ഞു.

അതിനു മറുപടിയായി ശിവ ഉച്ചത്തിൽ ചിരിക്കുക മാത്രമാണ് ചെയ്തത്.

" നിനക്ക് ഈ മസിൽ മാത്രമേ ഉള്ളോ ബുദ്ധിയില്ലേ ഭഗത്ത്..?? "
അവന്റെ ചോദ്യത്തിന് ഭഗത്ത് ഒന്നും മിണ്ടിയില്ല.

"ഞാനിതുവരെ കണ്ടതുപോലെയുള്ള ഒരു പെണ്ണല്ല സ്റ്റെല്ല.. നിനക്ക് അവളുടെ ശരീരത്തെ മാത്രമേ എന്റെ മുന്നിലേക്ക് എത്തിക്കാൻ കഴിയു..!! മനസ്സിനെ നേടി എടുക്കാൻ കഴിയില്ല"
ശിവ ഭഗത്തിനെ നോക്കി ഒന്ന് ചിരിച്ചു പിന്നെ വീണ്ടും തുടർന്നു.

" താലി കെട്ടിയവനോട് വിശ്വസ്തത പുലർത്തുന്ന , സൗന്ദര്യവും സാമർത്ഥ്യവുമുള്ള പെണ്ണിനെ മെരുക്കുന്നത് ഒരു ഡ്രാഗണിനെ ഇണക്കി എടുക്കുന്നതിന് സമമാണ് നമ്മൾ അവരെ അല്ല... അവർ നമ്മളെ തിരഞ്ഞെടുക്കണം...!! ഒരു ശരീരം മാത്രമായി അവളെ എനിക്ക് വേണമെങ്കിൽ ഇതിനോടകം എൻറെ മുന്നിൽ എത്തില്ല എന്ന് നീ കരുതുന്നുണ്ടോ ???? "
ശിവയുടെ ചോദ്യത്തിന് മുന്നിൽ ഭഗത്ത് തല കുനിച്ചു.

" രാജ്യം മുട്ട് മടക്കുന്ന രാജാവിനെ പോലും നിയന്ത്രിക്കാൻ കഴിവുള്ളവൾ ആണ് പെണ്ണ്..!
നേടി എടുക്കാൻ സമയം വേണ്ടി വന്നേക്കാം.. കുഴപ്പമില്ല എനിക്ക് മുന്നിൽ പൂർണ സമ്മതത്തോടെ അവൾ വരണം എങ്കിലേ ഓരോ അണുവിലും എനിക്ക് അവളെ ആസ്വദിക്കാൻ കഴിയൂ ...!! "
വിസ്കി ഗ്ലാസ്സ് നനഞ്ഞ നെഞ്ചിലെ രോമങ്ങളിൽ കൂടി ഉരുട്ടി എടുക്കുമ്പോൾ അവന്റെ കണ്ണുകളിൽ വല്ലാത്ത തീക്ഷണത കാണാമായിരുന്നു.

" ശിവ നീ പറയുന്നതൊക്കെ എനിക്ക് മനസ്സിലാവുന്നുണ്ട് പക്ഷേ ഒരു ഭർത്താവും കുഞ്ഞുമുള്ള സ്ത്രീയാണ് ഇങ്ങനെ ബിസിനസ്‌ എല്ലാം

💬 Comments

View all comments