0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]

Author : Adheera Read All Parts 19K

ചിരിച്ചുകൊണ്ടിരുന്നു.

" നിനക്ക് ഓംലേറ്റ് വേണോ..?? "
പാൻ ചൂടാക്കുമ്പോൾ അവൻ സ്റ്റെല്ലയോട് ആയി ചോദിച്ചു.

" ആം ഒരെണ്ണം എനിക്കും അടിച്ചേക്ക്...!! പിന്നെ ആൽബി ഒരു കാര്യം പറയാനുണ്ട്.. "

" എന്താ..? "

" ശിവാനന്ദ് പിന്നെയും ലാന്റ് ചെയ്തിട്ടുണ്ട് നാളെ മുതൽ മാർത്ത ഹള്ളിയിലുള്ള പുതിയ പ്രോജക്ട് അയാൾ നേരിട്ട് പോയി വിസിറ്റ് ചെയ്യണമെന്നാണ് പറയുന്നത്. മാനെജ്മെൻറ് എന്നോട് തന്നെയാണ് അസിസ്റ്റ് ചെയ്യാൻ പറയുന്നത്.."
കിച്ചണിന്റെ സ്ലാബിൽ ഇരുന്ന് അവൾ ആൽബിൻ ഉണ്ടാക്കിയ ഓംലെറ്റ് കഴിക്കുന്നതിനൊപ്പം ഓഫീസ് വിശേഷങ്ങൾ
പങ്ക് വച്ചു കൊണ്ടിരുന്നു.

" അതിനെന്താ നീ തന്നെയല്ലേ കഴിഞ്ഞ പ്രാവശ്യവും ചെയ്തത്..?? "

" അതിന് ഒന്നുമില്ല..!! പറഞ്ഞൂന്നേ ഉള്ളു "
അവന്റെ ചോദ്യത്തിന് അവൾ സിംപിൾ ആയി മറുപടി നൽകി.

" പിന്നെ ഇന്നത്തെ ഫോട്ടോസ് ഒക്കെ അടിപൊളിയായിരുന്നു ട്ടോ..!! ഞാൻ ഓഫീസിൽ ഇരിക്കുമ്പോൾ കണ്ട് ഞെട്ടി സാരിയിൽ എൻറെ ഭാര്യ ചുമ്മാ അടിപൊളി..!!"

" താങ്ക്യൂ മൈ ഡിയർ ഹസ്ബന്റ്..!! എനിക്ക് വേറെയും പ്രശംസ കിട്ടിയിട്ടുണ്ട് "
അവൾ ചെറിയ അഭിമാനത്തോടെ പറഞ്ഞു.

" അതെവിടെന്നാണാവോ ?? "
ആൽബിൻ തന്റെ സംശയം മറച്ചു വച്ചില്ല.

" ചില്ലറക്കാരനൊന്നുമല്ല പറഞ്ഞത്..!! എന്റെ ക്ലൈന്റ് ശിവ ആണ് പറഞ്ഞത് ഞാൻ സാരിയിൽ അടിപൊളി ആണെന്ന്..!! "

" ആരു നമ്മുടെ വില്ലനൊ..?? ഓ ഫാൻസിനെ കൊണ്ട് രക്ഷയില്ലല്ലോ..!! "
ആൽബി കൈകൊണ്ട് ഓംലറ്റ്
മറിക്കുന്നതിനിടയിൽ അവളെ കളിയാക്കി കൊണ്ടിരുന്നു.

ഭാര്യഭർത്താക്കന്മാർക്കിടയിലെ സ്വാഭാവികമായ കളിച്ചിരികളുമായി സമയം മുന്നോട്ടു പോയിക്കൊണ്ടിരുന്നു..

" പിന്നെ

💬 Comments

View all comments