Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]
ശിവ..!! വിവാഹം കഴിയുന്നതിനു മുന്നേ ഞാനും നാട്ടിൽ തന്നെയായിരുന്നു പിന്നെ ആൽബിയുടെ കൂടെ ഇവിടെ തന്നെ അങ്ങ് കൂടി "
" ഇവിടെ എത്ര നാൾ നിൽക്കാനുള്ള പ്ലാൻ ഉണ്ട് ..?? "
" ആൽബിക്ക് ഇപ്പൊൾ നിൽക്കുന്ന കമ്പനിയിൽ രണ്ടര വർഷം എക്സ്പീരിയൻസ് ആയിട്ടുണ്ട്. ഒന്നരവർഷം കൂടി കഴിഞ്ഞാൽ നാലുവർഷത്തെ എക്സ്പീരിയൻസ് വെച്ച് ഏതെങ്കിലും യൂറോപ്യൻ കൺട്രിയിലോ നോർത്ത് അമേരിക്കൻ കൺട്രിയിലേക്കൊ മൈഗ്രേറ്റ് ചെയ്യും സോ അത് വരെ .. ഇവിടെ..ഇങ്ങനെ.. "
അവൾ സസാരിക്കുന്നതിനൊപ്പം കൈ കൊണ്ട് പ്രേത്യക ആംഗ്യങൾ ഒക്കെ കാണിച്ചു.
" ഓ അപ്പോൾ കുറച്ചു സമയം കൂടി മാത്രമേ ഇവിടെ ഉള്ളൂ.. അല്ലേ ?? "
" ആം..! അങ്ങനെയും പറയാം "
സ്റ്റെല്ലയുടെ മറുപടിക്ക് ശേഷം കുറച്ച് സമയം അവർക്കിടയിൽ ഒരു മൂകത തളം കെട്ടി നിന്നു.
" ഭഗത്ത്.. ഇവിടെ നിന്നും റൈറ്റ് എടുത്ത് മുന്നോട്ട് പൊയ്ക്കോളൂ അവിടെയാണ് നമ്മുടെ പ്രോജക്ട് നടക്കുന്നത്.. "
അവളുടെ നിർദേശ പ്രകാരം മെയിൻ ഹൈവേയിൽ നിന്നും സർവീസ് റോഡിലേക്ക് കയറി ബിഎംഡബ്ല്യു ഓടിക്കൊണ്ടിരുന്നു
ഇടയ്ക്ക് എപ്പോഴോ.. സംസാരത്തിനിടയിൽ സ്റ്റെല്ലയെ ഒന്ന് ഇരുത്തി വീക്ഷിച്ച ശിവ അവളുടെ കഴുത്തിൽ ചുവന്നുകിടക്കുന്ന പാടുകൾ കണ്ടെത്തും ശ്രദ്ധ അതിലേക്കിടയ്ക്ക് ഉടക്കി..
തലേദിവസത്തെ സ്നേഹ പ്രകടനത്തിൽ വന്നിരുന്ന പാടുകൾ ആണെന്ന് വ്യക്തം..!!
" കഴുത്തിൽ റെഡ് ബംപ്സ് ഉണ്ടല്ലോ എന്തെങ്കിലും അലർജി ഉണ്ടോ ? "
കാര്യം മനസ്സിലായി എങ്കിലും ശിവ അറിയാത്ത പോലെ ചോദിച്ചു.
" ഏയ് ഒന്നുമില്ല..!! "
അവൾ കൈകൊണ്ട് അത്
💬 Comments
View all comments