0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]

Author : Adheera Read All Parts 19.1K

മറച്ചു പിടിക്കാൻ ശ്രമിച്ചു.

സ്റ്റെല്ലയുടെ കഴുത്തിലെ പാടുകൾ ശിവയ്ക്ക് ചെറിയ അസ്വസ്ഥത ഉണ്ടാക്കി.

' താൻ അവളെ ഇത്രയും ആഗ്രഹിക്കുമ്പോഴും മറ്റൊരാളുടെ കിടക്കയിൽ അവൾ സുലഭം ആണെന്നതും ..അത് അവൾ ആസ്വദിക്കുന്നു' എന്നതും ശിവയിൽ ചെറിയ ഭാവ മാറ്റം ഉണ്ടാക്കി..!!

മിറർ ഗ്ലാസിൽ കൂടി ശിവയുടെ മാറുന്ന ഭാവം ശ്രദ്ധിച്ച ഭഗത്ത് വിഷയം മാറ്റാൻ ശ്രമിച്ചു.

" ചേട്ടാ നമ്മൾ എത്തിയെന്ന് തോന്നുന്നു..!" പണി നടന്നുകൊണ്ടിരിക്കുന്ന ഒരു സൈറ്റിലേക്ക് കാർ കയറി നിന്നു.

നാലുപേരും അവിടേക്ക് കാറിൽ നിന്നും ഇറങ്ങി സെറ്റിലെക്ക് നടന്നു കയറി..
അവർ വന്നു കയറിയതും സൈറ്റ് സൂപ്പർവൈസർ മുന്നോട്ട് വന്നു സ്റ്റെല്ലക്ക് ഹാൻഡ് ഷേക്ക് നൽകി.. പിന്നെ സ്റ്റെല്ലാ തന്നെ ശിവയെ സൂപ്പർ വൈസർക്ക് പരിചയപ്പെടുത്തുകയും ചെയ്തു

അന്നുമുതൽ പിന്നീട് ദിവസങ്ങളോളം സ്റ്റെല്ല ശിവയുടെ അസിസ്റ്റൻറ് ആയി കൂടെ തന്നെ ഉണ്ടായിരുന്നു...
പ്രോജക്ട് ഡെവലപ്പ് ആകുന്ന ഓരോ സ്റ്റേജിനും അനുസരിച്ച് അവൾ കാര്യങ്ങൾ പക്വതയോടെ കൈകാര്യം ചെയ്തും സംസാരിച്ചും ശിവക്ക് പ്ലാൻസ് വ്യക്തമാക്കി കൊടുത്തും വളരെ പ്രഫഷണലായി നിലകൊണ്ടു..

ആഴച്ചയിലെ അവസാന ദിവസമായ വെള്ളിയാഴ്ച അന്ന് പതിവുപോലെ അവർ നേരത്തെ തന്നെ എത്തിയിരുന്നു..

ലോഗിൻ ചെയ്ത് കയറിയപ്പോൾ തന്നെ ശിവയുടെ ഫോണിൽ നിന്നും നേരിട്ട് അവൾക്ക് കാൾ വന്നു
' താൻ താഴെ ഉണ്ട് എന്നറിയിച്ചു '
അവൾ സൈഡ് ബാഗും ലാപ്ടോപ്പും എടുത്ത് താഴേക്ക് തിരിച്ചു.

ഓഫീസിന്റെ ഒരുവശത്തായി നിർത്തിയിട്ടിരിക്കുന്ന കാറിലേക്ക് വന്നതും ഡ്രൈവർ സീറ്റിൽ ശിവ മാത്രമാണ് ഉണ്ടായിരുന്നത്.

അവൾ സംശയത്തോടെ കാറിന്റെ ഉൾ വശത്തേക്ക് നോക്കി.. ഒന്നുകൂടി ആലോചിച്ച

💬 Comments

View all comments