Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]
ശേഷം മുന്നിലെ പാസഞ്ചർ സീറ്റിലേക്ക് കയറിയിരുന്നു.
" പി എ ഇന്ന് ലീവ് ചോദിച്ചിരുന്നു പിന്നെ രാവിലെ മുതൽ ഭഗത്തിന് ചെറിയ സുഖമില്ല. ജോലി മുടങ്ങാൻ പാടില്ലല്ലോ.. അതുകൊണ്ട് ഞാൻ തന്നെ ഇങ്ങ് പോന്നു..!! എന്താ എൻറെ കൂടെ വരാൻ മടിയുണ്ടോ ?? "
ശിവ ഡ്രൈവിങ് സീറ്റിൽ ഇരുന്ന് കൊണ്ട് അവളോട് കാഷ്വൽ ആയി സംസാരിച്ചു.
" ഇല്ല ശിവ...!! നമുക്ക് പൊകാം "
കഴിഞ്ഞ ദിവസങ്ങളിലെ അവന്റെ നീറ്റ് ആയ പെരുമാറ്റം അവൾക്ക് ശിവയോട് ഉള്ള ഭയം പരിധി വരെ അകറ്റിയിരുന്നു.
വണ്ടി അവരെയും കൊണ്ട് മുന്നോട്ട് ഓടി കൊണ്ടിരുന്നു.. പതിവിന് വിപരീതമായി ശിവ സിൽക്ക് ബോർഡിൽ കൂടിയാണ് പോകാൻ തീരുമാനിച്ചത്.
ഇലക്ട്രോണിക് സിറ്റിയിൽ നിന്നും സിൽക്ക് ബോർഡിലേക്ക് എത്തി അവിടെനിന്നും അഗാര- അപാർട്മെന്റ് വഴി ചുറ്റിവളഞ്ഞു പോകുന്നത് എന്തിനാണ് എന്ന് സ്റ്റെല്ലക്ക് മനസ്സിലായില്ല എങ്കിലും പോകുന്ന വഴിയേ മറ്റെന്തെങ്കിലും കാര്യമുണ്ടാകാമെന്ന് അവൾ വിചാരിച്ചു...!!
ഒരു കണക്കിന് ഇത് നന്നായി തങ്ങൾക്ക് വന്ന ഗിഫ്റ്റിനെ പറ്റി ചോദിക്കുവാൻ ഇതാണ് കൃത്യമായ സമയം എന്ന് അവൾക്ക് മനസ്സിലായി.
" ശിവ ഞാനൊരു കാര്യം ചോദിക്കട്ടെ ? "
" യെസ്..! പ്ലീസ് "
" എൻറെ മോളുടെ ബർത്ത്ഡേക്ക് ഞങ്ങൾക്ക് കുറച്ച് എക്സ്പെൻസിവ് ആയ ചോക്ലേറ്റ്സ് ഗിഫ്റ്റ് ആയി വന്നിരുന്നു..!! അത് ശിവ ആണോ അയച്ചത് ? "
അവൾ ചോദ്യത്തിന് പുറമെ അവന്റെ മുഖ ഭാവം ശ്രെദ്ധിച്ചു കൊണ്ടിരുന്നു.
" ചോക്ലേറ്റ് ഇഷ്ടപ്പെട്ടോ ? "
അവളുടെ ചോദ്യത്തിന് ഒരു മറു ചോദ്യമാണ് ശിവ
💬 Comments
View all comments