Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]
ചെയ്യുന്നത് കമ്പനിയിലെ മാനേജ്മെന്റിന് സ്റ്റെല്ലയിൽ ശരിക്കും തൃപ്തിയും സ്വീകാര്യതയും ഉണ്ടാക്കി...!!
അന്നേദിവസം പൂർത്തിയാക്കി അവർ പോകാൻ തുടങ്ങി കാർ തിരികെ ഓടിക്കൊണ്ടിരുന്നു
" സ്റ്റെല്ല ഇനി ഓഫീസിലേക്ക് പോകുന്നുണ്ടോ ?? "
" ഇല്ല ശിവ ! ഞാൻ മാനേജരെ വിളിച്ചു സംസാരിച്ചിട്ടുണ്ട് എന്നെ ഇലക്ട്രോണിക് സിറ്റിയിൽ ഡ്രോപ്പ് ചെയ്താൽ മതി.. അവിടെ നിന്ന് ഞാൻ പൊക്കോളാം "
" അതുവേണ്ട തന്നെ വഴിയിൽ ഇറക്കി വിടാൻ എനിക്ക് മനസ്സ് വരുന്നില്ല. ഞാൻ കൊണ്ടു വിടാം.. !! "
അവൻ അവളെയും കൊണ്ട് ഇലക്ട്രോണിക് സിറ്റി ലക്ഷ്യമാക്കി ഓടി കൊണ്ടിരുന്നു.
" നോ ഇറ്റ്സ് ഒക്കേ..!! ഞാൻ പൊക്കോളാം "
" താൻ അഡ്രെസ്സ് പറയെടോ "
ശിവ അവളുടെ അപ്പാർട്മെന്റ് ലക്ഷ്യമാക്കി ഓടിക്കൊണ്ടിരുന്നു.
കാർ സർവീസ് റോഡിലേക്ക് കയറി മറ്റൊരു ഷോർട് കട്ടിൽ കൂടി കുറച്ചു ഓടിയ ശേഷം അവളുടെ അപ്പാർട്ട്മെന്റിനു മുന്നിലായി എത്തിയതും.. അവൾ ഇറങ്ങാൻ തുടങ്ങി.
" സ്റ്റെല്ല... ഞാൻ ഒരു ഗിഫ്റ്റ് തന്നാൽ വാങ്ങുമോ ? "
' എന്താണ് ' എന്ന മട്ടിൽ അവൾ അവനെ തിരിഞ്ഞു നോക്കി.
ശിവ പുറകിൽ നിന്നും ഒരു കവറെടുത്ത് അവൾക്ക് നൽകി.
" ഇതു വച്ചോളൂ എന്റെ ചെറിയ സമ്മാനമായി കൂട്ടിയാൽ മതി ഒക്കെ ബൈ "
അതും പറഞ്ഞ് ശിവ കാർ എടുത്ത് മുന്നോട്ട് പോയി.
കവറിന്റെ പുറത്ത് തങ്ങൾ കയറിയ ഷോപ്പിന്റെ പേര് പ്രിന്റ് ചെയ്തിരുന്നതിനാൽ അവളിൽ ചെറിയ സംശയങ്ങൾ തല പൊക്കി.
അവൾ സ്റ്റെപ്പുകൾ അതിവേഗം നടന്നു കയറി
💬 Comments
View all comments