0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]

Author : Adheera Read All Parts 19.1K

ആയി ഊരി മാറ്റിയ അതെ അടി വസ്ത്രങ്ങലോടെ ആ ലാച്ച വളരെ ഭംഗിയായി ധരിച്ചു.

കുറച്ച് സമയം കണ്ണാടിക്ക് മുന്നിൽ നിന്ന് സുന്ദരിയാണ് എന്ന് സ്വയം ഉറപ്പ് വരുത്തി.. ഒരു സെൽഫി എടുത്ത് നോക്കിയെങ്കിലും അത് അവൾക്ക് തീരെ ദഹിച്ചില്ല...!!

' ആരെങ്കിലും ഒന്ന് ഫോട്ടോ എടുത്തു തരാൻ ഉണ്ടായിരുന്നെങ്കിൽ 'എന്ന് അവൾ ആത്മാർത്ഥമായി ആഗ്രഹിച്ചു.

അവളുടെ പ്രാർത്ഥന കേട്ട പോലെ തൊട്ടടുത്തുള്ള ഒരു ഫ്ലാറ്റ് മേറ്റ് അപ്പോൾ താഴേക്ക് പോകുകയായിരുന്നു..

സ്റ്റെല്ലയുടെ ആവശ്യ പ്രകാരം ആ പെൺകുട്ടി അവൾക്ക് പല പോസിലുള്ള ഫോട്ടോസ് എടുത്തു നൽകി..

അതിൽ ഏറ്റവും ഭംഗിയുള്ള ഒരെണ്ണം അവൾ ശിവയ്ക്ക് അയച്ചു നൽകുകയും ചെയ്തു
' നോക്കിയിട്ട് ഡിലീറ്റ് അടിച്ചേക്ക് കേട്ടോ '

' അത് ഞാൻ ആലോചിക്കാം..! എനിവേ ബ്യൂട്ടിഫുൾ ആൻഡ് സ്റ്റൈലിഷ്..'
അവന്റെ മറുപടി അവളെ പുളകം കൊള്ളിക്കാൻ പോന്നത് തന്നെ ആയിരുന്നു.

വൈകുന്നേരം ആൽബി വന്നു കയറിയപ്പോൾ തന്നെ സ്റ്റെല്ല അവനെ ആ വസ്ത്രം കാണിച്ചു.
" എങ്ങനെയുണ്ട് ആൽബി ? "

" കൊള്ളാമല്ലോ മോളെ ഇതെവിടുന്ന് ? "

" ഇത് ഞങ്ങളുടെ പ്രോജക്ട് ടീമിനു ക്ലൈന്റ് വക സമ്മാനം എനിക്ക് മാത്രമല്ല എല്ലാവർക്കും കിട്ടിയിട്ടുണ്ട്..! പിന്നെ ഇഷ്ടമുള്ള കളർ തെരഞ്ഞെടുക്കാം എന്നും കൂടി "
സ്റ്റെല്ല ലാച്ചയുടെ ഡിസൈൻ ഒക്കെ ആൽബിയെ വിശദീകരിച്ച് കാണിച്ചു.

" എത്രയാ രൂപയാ ബഡ്ജറ്റ് വരുന്നത്..?? "

" ഇത് 5000 വരുന്നുണ്ട് എന്തായാലും നമ്മൾ ഇത്രയും ക്യാഷ് കൊടുത്തു ഇത് വാങ്ങാൻ പോകുന്നില്ല അപ്പോൾ കിട്ടിയത്

💬 Comments

View all comments