0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]

Author : Adheera Read All Parts 19.1K

ശരിക്കും ഇഷ്ടമായോ? കണ്ടിട്ട് ഹസ്ബൻഡ് എന്ത് പറഞ്ഞു ? "
ശിവ ജ്യൂസ് കയ്യിലേക്ക് എടുത്തു പിന്നെ കാഷ്വൽ ആയി അവളോട് ചോദിച്ചു.

" എന്തൊരു സർപ്രൈസ് ആയിപ്പോയി എന്നറിയാമോ ഞാൻ..!! ശരിക്കും കുറച്ച് സമയം വണ്ടറടിച്ചു നിന്നു. ആൽബിക്കും ഇഷ്ടമായി "
അവൾ ഉള്ള കാര്യം സത്യമായി തന്നെ വെളിപ്പെടുത്തി.

" ഒട്ടും പ്രതീക്ഷിക്കാതെ ഗിഫ്റ്റ് കിട്ടുമ്പോൾ മുഖത്തുണ്ടാകുന്ന ചിരിക്കല്ലേ.. നമ്മൾ ആഗ്രഹിക്കുന്നത് "
ശിവ കൂട്ടി ചേർത്തു.

" പ്രോജക്ട് ഇനിയും എത്രനാൾ ഉണ്ട് ? "

" കറക്റ്റ് അറിയില്ല പുറത്തുനിന്നും ഒരു ടീം വരുന്നുണ്ട് അവർ വന്നു കണ്ടു കഴിഞ്ഞാൽ പിന്നെ എനിക്ക് ധൈര്യമായി പ്രോസീഡ് ചെയ്യാം "
രണ്ടുപേരും അതിനോടകം ജ്യൂസ് കുടിച്ച് കുടിച്ചു തുടങ്ങിയിരുന്നു.

" ഞാൻ അയച്ച ഫോട്ടോ ഡിലീറ്റ് ആക്കിയോ ? "

" എന്തിനാ.. ഡിലീറ്റ് ആക്കുന്നത് ? "

" എന്തിനാ വെച്ചുകൊണ്ടിരിക്കുന്നത് ?? "

" വെറുതെ എനിക്ക് ഇടയ്ക്കൊക്കെ എടുത്തു നോക്കാമല്ലോ "
ശിവ തൻറെ സ്വാഭാവികമായ കള്ളച്ചിരിയോടെ ആണ് അത് പറഞ്ഞത്.

" അങ്ങനെ ഇടയ്ക്കൊക്കെ എടുത്തു നോകണമെങ്കിൽ ഒരു കല്യാണം കഴിക്ക് അപ്പോൾ പിന്നെ ഭാര്യയുടെ ഫോട്ടോ നോക്കാമല്ലോ..!! മാത്രമല്ല ഇതുപോലെ കള്ളത്തരം കാണിക്കാതെയും പറയാതെയും നേരിട്ട് കറങ്ങാൻ കൊണ്ടുപോവുകയും ചെയ്യാം "
സ്റ്റെല്ല തന്റെ മുഖം കൈ കുമ്പിളിൽ ചാരി അവനെ തന്നെ നോക്കി കണ്ണ് ഇറുക്കി കാണിച്ചു.

അതിനു മറുപടിയായി അവൻ ഒന്ന് പൊട്ടി ചിരിക്കുക മാത്രമാണ് ചെയ്തത്

" ഞാൻ വിവാഹം കഴിക്കില്ല

💬 Comments

View all comments