0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]

Author : Adheera Read All Parts 19.1K

സ്റ്റെല്ല...!! "

" അതെന്താ.. ?? "

" ആകേ ഒരു ജീവിതം അല്ലേ ഉള്ളു..!! അത് ഇങ്ങനെയൊക്കെ അങ്ങ് പോട്ടെ "

" ശരിക്കും നമ്മൾ ഒരു വിവാഹം കഴിക്കുമ്പോൾ ജീവിതം സെറ്റിൽഡ് ആവുകയല്ലേ ചെയ്യുന്നത്..? "
സ്റ്റെല്ല അവളുടെ ഭാഗത്ത് നിന്ന് പ്രതികരിച്ചു.

" അത് ഒരു തരത്തിൽ ശരിയാണ്..!! പക്ഷേ മറ്റൊരു തരത്തിൽ അത് ഒരു വിലങ്ങും തടവറയുമാണ്.. സ്വന്തം ഇഷ്ടപ്രകാരം ഒരു വ്യക്തിയോട് അടുത്ത് സംസാരിക്കാനോ ഇട പഴുകാനോ.. എന്തിന് ഒന്ന് പുറത്തു പോകാനോ പോലും പറ്റില്ല..!! എല്ലാത്തിനും മറ്റൊരാളുടെ പെർമിഷൻ വാങ്ങേണ്ടി വരുന്ന... അല്ലെങ്കിൽ ജീവിതം തന്നെ മറ്റൊരു വ്യക്തിയിലേക്ക് പറിച്ചു നടന്ന ഒരു സാഹചര്യം അതല്ല ശരിക്കും ഇന്ത്യയിൽ വിവാഹം..??? "
ശിവ കുടിച്ചു പൂർത്തിയാക്കിയ ഗ്ലാസ്സിൽ കൈ കൊണ്ട് ഞൊട്ടി കൊണ്ടിരുന്നു.. പിന്നെ വീണ്ടും തുടർന്നു..

" സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും എന്തിന് സെക്സ് ഫാന്റസികൾ പോലും സ്വന്തം പങ്കാളിയോട് ജഡ്ജ് ചെയ്യപെടില്ല എന്ന് ഉറപ്പൊടെ തുറന്നു സംസാരിക്കാൻ പറ്റുന്ന എത്ര വിവാഹിതർ നമുക്ക് ചുറ്റുമുണ്ട്..?? തനിക്കൊന്ന് കൈ ചൂണ്ടിക്കാണിക്കാമോ..?? "

" ഇപ്പോഴുള്ള ലൈഫിൽ എന്താണ് പ്രശ്നം ഒരു കുഞ്ഞായി കഴിഞ്ഞാൽ പിന്നെ എല്ലാരും ഇങ്ങനെ ഒക്കെ തന്നെയല്ലേ?? "
സ്റ്റെല്ലയും വിട്ട് കൊടുത്തില്ല.

" അവിടെയാണ് ഏറ്റവും വലിയ പ്രശ്നം ഒരു കുഞ്ഞായി കഴിഞ്ഞാൽ നമ്മുടെ പ്രണയവും ലൈംഗിക ജീവിതവും തീർന്നു എന്ന് കരുതുന്നവരാണ് ഒട്ടുമിക്ക ഇന്ത്യക്കാരും..!!
സത്യം പറഞ്ഞാൽ കുട്ടികൾ ആയതിനുശേഷം പങ്കാളികൾ തമ്മിലുള്ള വേഴ്ച പോലും പലപ്പൊഴും പേരിനു മാത്രമായിരിക്കും..
പങ്കാളി

💬 Comments

View all comments