Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]
നമ്മളെ വിട്ടു മറ്റൊരാളുടെ കൂടെ പോകാതിരിക്കാൻ വേണ്ടി ചടങ്ങു പോലെ ചെയ്തു തീർക്കുന്ന കുറച്ചു പെർ..
കൂടെ ഉള്ള വ്യക്തിയുടെ ഇഷ്ടവും ആഗ്രഹവുമറിയാതെ സ്വന്തം ഇഷ്ടം മാത്രം നോക്കുന്ന ചിലർ.. എല്ലാം ഒരുതരം കാട്ടി കൂട്ടൽ ആണ്.."
ശിവ പറഞ്ഞു തീർത്തതും പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് പാക്ക് പുറത്തേക്ക് എടുത്തു.
" എനിക്കിഷ്ടമല്ല..!!! "
സ്റ്റെല്ലയുടെ മുഖഭാവം കണ്ടതും അത് പോലെ തിരികെ എടുത്തു വച്ചു.
" സ്റ്റെല്ലക്ക് പോലും മനസ്സിൻറെ ഒരു കോണിൽ ഇപ്പോഴും അടക്കി വച്ചിരിക്കുന്ന.. ഒരുപാട് ആഗ്രഹിക്കുന്ന... എന്നാൽ മറ്റൊരാളോട് അറിയാതെ പോലും പങ്കുവയ്ക്കാൻ നാണിക്കുന്ന ഒരാഗ്രഹമില്ലേ ?? ആ ഒരു കാര്യം ഇപ്പോഴും സ്വന്തം ഭർത്താവിനോട് പൂർണ്ണ സ്വാതന്ത്ര്യത്തോടെ തുറന്നു പറയാൻ തനിക്ക് സാധിക്കുമോ ?? "
ശിവയുടെ ചോദ്യത്തിന് ഒരു നിമിഷം അവൾ ഒന്നും മിണ്ടിയില്ല.
" സ്റ്റെല്ലാ ഈ കോർപ്പറേറ്റിനും സമയാ- സമയത്തിന് ഫിക്സ് ചെയ്തു വച്ചിരിക്കുന്ന പോലെ കറങ്ങുന്ന ഈയൊരു ജീവിതത്തിനും പുറമേ ഒരുപാടുണ്ട് ഈ ലോകത്തിൽ നമ്മുടെ മനസ്സിനും ശരീരത്തിനും ആസ്വദിക്കാൻ...... അതിനെയൊക്കെ എക്സ്പ്ലോർ ചെയ്യാതെ മരിച്ചങ്ങോട്ട് ചെന്നാൽ ദൈവം ചോദിക്കും നീ എന്തിനാ ഇപ്പോൾ വന്നതെന്ന് ?? "
ശിവ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവളും തൻറെ ജ്യൂസ് കുടിച്ച് പൂർത്തിയാക്കിയിരുന്നു.
സ്റ്റെല്ല കുറച്ച് സമയം ശിവയുടെ വാക്കുകൾ കേട്ട് എന്തൊക്കെയൊ ചിന്തിച്ചിരുന്നു...
" എന്നാൽ പിന്നെ നമുക്ക് ഇറങ്ങിയാലോ ശിവ സമയം ഒരുപാട് ആയില്ലേ ?? "
സ്റ്റെല്ല പെട്ടെന്ന് വാച്ചിലേക്ക് നോക്കി വിഷയം മാറ്റി വിടാൻ വേണ്ടി ശ്രമിച്ചു.
" അതിനെന്താ
💬 Comments
View all comments