Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]
നടന്ന് കയറുമ്പോഴും അവളുടെ മനസ്സാകെ ശൂന്യമായിരുന്നു.
' പറഞ്ഞത് ഇച്ചിരി കൂടിപ്പോയോ ? ' അകത്തുകയറിയതും ഫോണെടുത്ത് ശിവയുടെ നമ്പറിൽ ടെക്സ്റ്റ് ചെയ്തു.
' പ്ലീസ് കോൾ മി.. വെൻ യൂ ആർ ഫ്രീ ' മെസ്സേജ് ഡബിൾ ടിക്ക് വീണെങ്കിലും ശിവ നോക്കിയിട്ടില്ല.
അന്നേ ദിവസം വൈകുന്നേരം ആകുന്നതുവരെ അവൾ ആരോടും മിണ്ടാൻ പോലും കൂട്ടാകാതെ അവിടെ തന്നെ ഇരുന്നു..
ഏകദേശം ലോഗൗട്ട് ചെയ്യുന്ന സമയമായപ്പോഴേക്കും അവൾ ഫോൺ എടുത്തു നോക്കിയെങ്കിലും.. അയച്ച മെസ്സേജ് ശിവ കണ്ടിട്ട് പോലും ഇല്ലായിരുന്നു.
സ്റ്റെല്ലയുടെ മനസ്സിൽ എന്തൊക്കെയോ കയറിക്കൂടി വല്ലാത്ത മാനസിക അവസ്ഥയിലേക്ക് പോയിക്കൊണ്ടിരുന്നു..!!
ജനറൽ ഷിഫ്റ്റ് കഴിഞ്ഞു വൈകുന്നേരം ലോഗൗട്ട് ചെയ്ത് അവൾ വേഗം ലാപ്ടോപ്പും ബാഗും എടുത്ത് ഇറങ്ങാൻ തുടങ്ങിയതും..
പൊടുന്നനെ ശിവ അകത്തേക്ക് കയറി പോകുന്നത് അവൾ ശ്രദ്ധിച്ചു..!!
പതിവിനു വിപരീതമായി അവളുടെ ടേബിളിന്റെ ഭാഗത്തേക്ക് അവൻ തിരിഞ്ഞു പോലും നോക്കാൻ കൂട്ടാക്കാതെ സെക്കന്റ് ഫ്ലോറിലേക്ക് കയറി പോയി..!!
ഒട്ടും പ്രതീക്ഷിക്കാതെ ശിവയെ വീണ്ടും കണ്ടതും സ്റ്റെല്ലയുടെ മനസ്സ് രണ്ട് ചിന്തയിലായി.
' പോയി നോക്കണമോ '
' അതോ മിണ്ടാതെ പോകണോ ? '
കുറച്ചു സമയം ബാഗും പിടിച്ച് അവൾ അവിടെ തന്നെ സംശയിച്ച് നിന്നു....
' എന്തായാലും സംസാരിച്ചിട്ട് പോകാം '
അവൾ പതിയെ സെക്കന്റ് ഫ്ലോർ സ്റ്റെപ്പ് കയറി മുകളിലേക്ക് വന്നു..!!
അവിടെ ഡിജിഎമ്മിന്റെ ഓഫീസിനുള്ളിൽ ശിവ ഇരിക്കുന്നുണ്ടായിരുന്നു.
അവൾ മുന്നോട്ടു നടന്നു വന്നു അകത്തേക്ക് കയറാൻ തുടങ്ങിയതും.. അവൾക്ക് മുന്നിലേക്ക് ഭഗത് കൈ കെട്ടി നിന്നു..
"
💬 Comments
View all comments