0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]

Author : Adheera Read All Parts 19.1K

ശിവ ഇപ്പോൾ ആരെയും കാണുന്നില്ല..! "

" ഭഗത്ത്.. എനിക്കൊരു കാര്യം സംസാരിക്കാനുണ്ട് അത് കഴിഞ്ഞ് ഞാൻ പെട്ടെന്ന് പൊക്കോളാം "

" ശിവ ഇപ്പോൾ ആരെയും കാണൂന്നില്ല " ഭഗത്ത് നിന്നിടത്തൊന്നും ഒരു അടി പോലും മാറാൻ കൂട്ടാക്കിയില്ല.

ഗ്ലാസ് ഡോറിൽ കൂടി അകത്തേക്ക് ഒന്ന് നോക്കിയ ശേഷം അവൾ ഒന്നും മിണ്ടാതെ പുറത്തേക്ക് ഇറങ്ങിപ്പോയി.

പിന്നീടുള്ള രണ്ട് ദിവസം ശിവ ഓഫീസിൽ ഉണ്ടായിരുന്നില്ല കഴിഞ്ഞ ദിവസം കാറിൽ സംസാരിച്ചത് പോലെ ശിവ ഫിലിപ്പിൻസിനു തിരിച്ച് പോയിട്ടുണ്ടാവാമെന്ന് അവൾ ഊഹിച്ചു.

അവൻറെ വാട്സാപ്പിൽ പുറകെ പുറകെ
' ഹലോ ഹായ് ' എന്ന് പല തവണ മെസേജ് അയച്ചിരുന്നു എങ്കിലും മറുപടിയൊന്നും ഉണ്ടാവാത്തതുകൊണ്ട് തന്നെ അവൾ പിന്നീട് വിളിക്കാനൊ മെസ്സേജ് അയക്കാനൊ പോയില്ല..!!

ഓഫീസ് സമയം കഴിഞ്ഞ് റൂമിൽ ഇരിക്കുമ്പോൾ ആൽബിയോട് പോലും നോർമൽ ആയിട്ട് സംസാരിക്കാൻ പറ്റാത്ത രീതിയിൽ അവൾക്ക് എന്തൊക്കെയൊ ആയി തുടങ്ങിയിരുന്നു..

ഇതിനിടയിൽ മാനേജ്മെന്റിന്റെ ഭാഗത്തു നിന്നപ്പോഴോ ശിവ ഫിലിപ്പീൻസിലെക്ക് തിരിച്ചു പോയി എന്ന് പറഞ്ഞു കേട്ടു...
അതോടുകൂടി അവൾക്ക് താൻ പറഞ്ഞത് കൂടിപ്പോയി എന്ന ചിന്ത മാത്രമായിരുന്നു..!!!
' ഇത്രയ്ക്ക് ഉദ്ദേശിച്ചിരുന്നില്ല.. കാര്യം ബോധിപ്പിക്കണമെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ '

അന്ന് വൈകുന്നേരം മോർണിംഗ് ഷിഫ്റ്റ്‌ ലോഗൗട്ട് ചെയ്ത് ആൽബിൻ നാല് മണിക്ക് റൂമിലെത്തിയപ്പോഴേക്കും സ്റ്റെല്ല നേരത്തെ എത്തിയിട്ടുണ്ടായിരുന്നു.

" ഇന്നെന്താ.. നേരത്തെ ? "
കണ്ടപാടെ അവൻ ചോദിച്ചു.

" ഒന്നുമില്ല..!! നല്ല ഷീണം തോന്നി അപ്പോ ഞാൻ ഇങ്ങു നേരത്തെ പോന്നു "

"നിനക്കെന്താ പറ്റിയെ ? രണ്ടു

💬 Comments

View all comments