0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]

Author : Adheera Read All Parts 19.1K

മൂന്നു ദിവസമായല്ലോ തുടങ്ങിയിട്ട് ആരോ ചാവാൻ കിടക്കുന്നത് പോലെ നടപ്പും പേരുമാറ്റൊം "
ആൽബി ചെറുതായി ദേഷ്യം പിടിച്ചു.

" ഒന്നുമില്ല ആൽബി..!! ഓഫീസിലെ ഓരോ ടെൻഷനാണ് "

" നിനക്കെന്തെങ്കിലും ഉണ്ടെങ്കിൽ എന്നോട് ഓപ്പൺ ആയി സംസാരിക്കാം ഞാൻ കൂടെ ഉണ്ട് ഒക്കേ.. ?? "

" അറിയാം "
അവൾ മുന്നോട്ടു വന്ന് ആൽബിയുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്ത ശേഷം റൂമിലേക്ക് കയറി പോയി.

അവളുടെ മാറ്റങ്ങൾ ആൽബി ശ്രദ്ധിക്കുന്നുണ്ടായിരുന്നു എങ്കിലും അബ്നോർമലായി ഒന്നും കാണാത്തത് കൊണ്ടും അവൾ അങ്ങനെ ഒന്നും ചെയ്യില്ല എന്ന് ഉറപ്പുള്ളതുകൊണ്ടും അതിനെക്കുറിച്ച് കൂടുതൽ ചോദിക്കാൻ പോയില്ല....!!!

സ്റ്റെല്ല കുളി കഴിഞ്ഞു നിൽകുമ്പോൾ ആണ് ഓഫീസ് ഗ്രൂപ്പിൽ ' പാർട്ടി ചർച്ച ' അവൾ ശ്രെദ്ധിക്കുന്നത്..
കൂടെ ഓഫീസിൽ നിന്ന് അവൾക്ക് ഒരു മെയിൽ വന്നിട്ടുണ്ടായിരുന്നു..!!

അതിൽ പിറ്റേ ദിവസം ശനിയാഴ്ച എംജി റോഡിൽ വച്ച് ഡിപ്പാർട്മെന്റ് നടത്തുന്ന ഒരു പാർട്ടിയിലേക്കുള്ള ക്ഷണമായിരുന്നു.

ക്ലൈന്റ് വക പാർട്ടി ഉണ്ടെന്നും ശനിയാഴ്ച വൈകുന്നേരം 8 മണിക്ക് ഉള്ളിൽ ജോയിൻ ചെയ്യണമെന്നും പറഞ്ഞുകൊണ്ടുള്ള ഒരു മെയിൽ...

" ആൽബി ഡിപ്പാർട്മെന്റ് പാർട്ടിയുണ്ട് എംജി റോഡിൽ വച്ചാണ്...!! "
അവളത് കണ്ടതും ആൽബിയോട് അതിനെപ്പറ്റി സംസാരിച്ചു.

" എന്നാ പിന്നെ പോയി നോക്ക്.. "
അവൻ സപ്പോർട്ട് ചെയ്തു.

" ഞാനൊന്നുമില്ല വേറെ എന്തൊക്കെ പരിപാടിയുണ്ട്..!! "

" എടി എല്ലാരും കൂടി കൂടുന്നതല്ലേ ഒന്ന് ആഘോഷിച്ചു പോരേ "

" എങ്കിൽ പിന്നെ ആൽബിയും വാ... ഇതിൽ കപ്പിൾ എൻട്രി ഉണ്ട്..!!

💬 Comments

View all comments