Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]
" എടാ..!! ഞാൻ വേറെ കുറച്ച് തിരക്കിൽ ആയിപോയി നീ മറ്റേത് അന്വേഷിച്ചോ ? എന്തായി ? "
ആൽബിൻ പിന്നെ പെട്ടെന്ന് തന്നെ വിഷയത്തിലേക്ക് വന്നു.
" യെസ്..! സാധനം ഇങ്ങോട്ട് ഓൺ ട്രാൻസിറ് ആണ് പിന്നെ നല്ലോണം സേഫ് ആണ് കാരണം നമ്മുടെ അടുത്ത ആൾ ആണ് എത്തിച്ചത് .. !! മാത്രമല്ല സാധനം ക്വാന്റിറ്റി കുറച്ചുണ്ട് ഇത്തവണ "
" അതാരാ ?? "
" ആ അതൊക്കെ ഉണ്ട്..!! എല്ലാം വിട് എന്നിട്ട് ചേട്ടായി വിഷയത്തിലേക്ക് വാ.. എത്രയാ വേണ്ടത് ?? "
സജിൻ വീണ്ടും വിഷയത്തിലേക്ക് തിരികെ വന്നു.
" എടാ അന്നെടുത്ത ക്വാന്റിറ്റിയുടെ കൂടെ ഒരു പത്ത് പാക്ക് ആഡ് ചെയ്തു താ "
" 10 പാക്കോ..?????? ചേട്ടായി എന്നാ ചെയ്യാൻ പോകുന്നത് ???? മാത്രമല്ല ഇത്രയും സാധനം ഒരുമിച്ച് എങ്ങാനും പോലീസ് പൊക്കിയാൽ അകത്ത് കിടക്കുകയും ചെയ്യും ഇതൊക്കെ ചേട്ടായിക്ക് ഞാൻ പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ...?? "
ആൽബിന്റെ പെട്ടെന്ന് ഉള്ള മറുപടിയിൽ സജിൻ ആകേ തരിച്ചു പോയിരുന്നു.
" നീ പേടിക്കല്ലേ..!! ഐറ്റം നീ മേടിച്ചു കയ്യിൽ പിടിക്ക് ശേഷം ഞാൻ അവിടെ വന്ന് വാങ്ങിക്കോളാം മാത്രമല്ല ഇത് മൊത്തം എനിക്കല്ല എൻറെ ഒരു സുഹൃത്ത് അമേരിക്കയിൽ നിന്ന് വന്നിട്ടുണ്ട് അവൻ ഇതിൻറെ ആളാണ് അവർക്ക് കൂടി കൊടുക്കാൻ വേണ്ടിയാണ് നീ കൂടുതൽ ഒന്നും ആലോചിക്കേണ്ട പോലീസിനെയും പട്ടാളത്തിനെം പറ്റി ചിന്തിക്കുകയും വേണ്ട..!! സാധനം ഒപ്പിക്ക് എന്നിട്ട് എന്നെ വിളിക്ക് ഒക്കേ?? "
"
💬 Comments
View all comments