Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]
അത് ഞാൻ സെറ്റ് ആക്കാം..!! പിന്നെ കുടുങ്ങിക്കഴിഞ്ഞാൽ ദയവുചെയ്ത് എൻറെ പേര് പറയരുത് പ്രത്യേകിച്ച് സ്റ്റെല്ല ചേച്ചിയോട് എനിക്ക് നാളെയും ആ വീട്ടിൽ കയറാനുള്ളതാണ് ചേട്ടായി ആയിട്ട് എനിക്ക് അമ്മാതിരി ഉപകാരം ഒന്നും ചെയ്തു തരരുത്...!! "
ക്വാന്റിറ്റി കേട്ടത് മുതൽ അവന്റെ സ്വരത്തിൽ ചെറിയ ഭയം നിറഞ്ഞിരുന്നു.
" ഇല്ലടാ അതൊക്കെ ഞാൻ നോക്കിക്കോളാം നീ ഒപ്പിച്ചിട്ട് എന്നെ വിളിക്ക് "
" ആം ശെരി..!! പിന്നെ അടുത്ത സൺഡേ ഞാൻ വീട്ടിൽ പോകും പിന്നെ ഒരാഴ്ച്ച കഴിഞ്ഞിട്ടേ വരികയുള്ളൂ അതിനു മുന്നേ ചേട്ടായി എന്റെ കയ്യിൽ നിന്നും സാധനം വാങ്ങിയിട്ട് പോണം "
സജിൻ ഒരിക്കൽ കൂടി ആൽബിയെ ഓർമിപ്പിച്ചു.
" അതൊക്കെ ഞാൻ നോക്കിക്കോളാം നീ എന്നെ വിളിച്ചു ഓർമ്മിപ്പിക്കണം കേട്ടോ "
" ആം ശരി..!! "
അതും പറഞ്ഞ് സജിൻ കോൾ കട്ട് ചെയ്തു.
' അടുത്ത ആഴ്ച്ച ആണ് ബോബി കാണാം എന്ന് പറഞ്ഞിരിക്കുന്നത് സൺഡേ സജിൻ നാട്ടിലേക്ക് പോവുകയും ചെയ്യും അപ്പോൾ ശനിയാഴ്ച്ച വൈകുന്നേരം സജിനെ കണ്ട് സാധനം വാങ്ങിയിട്ട് ബോബിയെ കാണാൻ പോകാം '
മനസ്സിൽ ഒരുപാട് കണക്കുകൂട്ടലുകൾ നടത്തിയ ശേഷം ആൽബിൻ വണ്ടി പാർക്ക് ചെയ്ത് അകത്തേക്ക് കയറി.
റൂമിൽ വന്നപ്പോൾ സ്റ്റെല്ല ഫോണിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു ആൽബിയെ കണ്ടതും അവൾ ഫോൺ എടുത്തു വച്ച് അടുത്തേക്ക് വന്നു.
" എവിടെയായിരുന്നു ആൽബി ഇത്രയും സമയം വന്നിട്ട് കുറെ നേരമായല്ലോ..?? "
" എടീ ബോബി വിളിച്ചിട്ടുണ്ടായിരുന്നോ അവൻ മിക്കവാറും ഈ ആഴ്ച ബാംഗ്ലൂരിലേക്ക്
💬 Comments
View all comments