Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]
എത്തും എന്ന് പറഞ്ഞിട്ടുണ്ട് അപ്പോൾ ഞാൻ ഇവിടെ ഉണ്ടാകുമോ ? കാണാൻ പറ്റുമോ എന്നൊക്കെ ചോദിച്ചു വിളിച്ചതാണ്..!! മോളെന്തിയെ ? "
ആൽബി അലമാരക്ക് മുന്നിൽ നിന്ന് കണ്ണാടിയിൽ പ്രതിബിംബം നോക്കി കൊണ്ട് നോക്കി ഷർട്ട് അഴിച്ചു തുടങ്ങി.
" പെണ്ണ് രാവിലെ നേരത്തെ എഴുന്നേറ്റത് അല്ലേ അതുകൊണ്ട് വന്നിട്ട് ഒന്നുകൂടി ഉറങ്ങി...."
സ്റ്റെല്ല അന്ന മോൾ കിടക്കുന്ന ബെഡ്ഢിൽ ഇരുന്ന് അലമാരയിലെക്ക് വക്കാൻ പാകത്തിന് ഡ്രെസ്സ് മടക്കി കൊണ്ടിരുന്നു.
" ഇന്നലത്തെ പാർട്ടി ഒക്കെ നിനക്ക് ഇഷ്ടമായോ ?? "
ആൽബിൻ മനപ്പൂർവം ആ വിഷയം എടുത്തിട്ടതും സ്റ്റെല്ലയുടെ മുഖഭാവം പെട്ടെന്ന് മാറുന്നത് അവൻ ശ്രദ്ധിച്ചു...!!!!
" ആ കൊള്ളാമായിരുന്നു ആൽബിക്ക് ഇഷ്ടമായില്ലേ ?? "
പതിഞ്ഞ ശബ്ദത്തിൽ മറുപടി.
" പിന്നെ അടിപൊളിയായിരുന്നു ഇടയ്ക്കൊക്കെ നമുക്ക് ഇതുപോലെ കൂടണം അപ്പോഴല്ലേ ശരിക്കും ഒരു എൻജോയ്മെന്റ് ഒക്കെ ജീവിതത്തിനുള്ളത്...!! ഇതൊക്കെ വല്ലപ്പോഴും വീണു കിട്ടുന്ന സാഹചര്യങ്ങൾ അല്ലേ അത് നമ്മൾ ശരിക്കും ഉപയോഗിക്കണം "
ആൽബിയുടെ സംസാരത്തിൽ ശരിക്കും കുത്തുന്നതുപോലെയുള്ള ടോൺ ആയിരുന്നു.
സ്റ്റെല്ല അതിനു മറുപടിയൊന്നും പറയാതെ ഡ്രസ്സ് മടക്കി വച്ചുകൊണ്ടിരുന്നു.
" ആൽബി ഈവനിംഗ് എന്തെങ്കിലും പ്ലാനുണ്ടോ ?? "
സ്റ്റെല്ല പെട്ടെന്ന് വിഷയം മാറ്റി.
" ഇതുവരെ പ്ലാൻ ഒന്നുമില്ല വേണമെങ്കിൽ വൈകുന്നേരം മടിവാള പോകാം..!! പോയിട്ട് നല്ലൊരു മന്തി കഴിക്കാം പിന്നെ എല്ലാവരെയും പോലെ കുറച്ചുനേരം പുതിയ ഡ്രസ്സിന്റെയും ഷൂവിന്റെയും വിലയും ചോദിച്ചു ഒന്നും വാങ്ങാതെ അങ്ങോട്ടുമിങ്ങോട്ടും നടക്കാം..!! എന്താ അതു മതിയോ ?? "
" മതി ധാരാളം
💬 Comments
View all comments