0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]

Author : Adheera Read All Parts 17.5K

"
ഞാൻ ഒന്നുമറിയാത്തതുപോലെ അവളോട് ചോദിച്ചു.

" എയ്..പ്രശ്നങ്ങളൊന്നുമില്ല ആൽബി..!! പക്ഷേ എന്തോ കുറച്ചു ദിവസം നാട്ടിൽ
പോയി ഫാമിലിയുടെ കൂടെ ഒക്കെ ഒന്ന് ചെലവഴിക്കണമെന്ന് തോന്നുന്നു..
ആൽബിയും വർക്ക് ഫ്രം ഹോം ചോദിച്ചു നോക്ക് "

" ശരി ഞാൻ ട്രൈ ചെയ്യാം...!! ഇപ്പൊ നീ എന്തായാലും പെട്ടെന്ന് പോകുന്നതിനെ പറ്റി ചിന്തിക്കണ്ട..!! വേണമങ്കിൽ കുറച്ചു ദിവസം ലീവ് എടുത്ത് വീട്ടിൽ ഇരുന്നോ...."

"ഞാൻ ആദ്യം ലീവ് ചോദിച്ചു നോക്കട്ടെ..!! " ആൽബിക്ക് മറുപടി നൽകി സ്റ്റെല്ല നടത്തം തുടർന്നു..

അവൾക്ക് നോക്കാം എന്ന് ഉറപ്പ് നൽകി എങ്കിലും ശരിക്കും കാര്യങ്ങളുടെ കിടപ്പ് എന്താണെന്ന് എനിക്ക് ഒരു തരത്തിൽ മനസ്സിലാകുന്നുണ്ടായിരുന്നില്ല.

ഫോണിൽ അവനെ ബ്ലോക്ക് ചെയ്തു വച്ചിരിക്കുന്നു.. എന്നാൽ ഇരുട്ടിൽ അവനൊപ്പം...??
ഇപ്പോൾ അവൾ ഈ നഗരത്തിൽ നിന്നും ഒളിച്ചോടണമെന്നും പറയുന്നു എല്ലാം കൊണ്ടും ആകെ കൺഫ്യൂഷൻ ആകുന്നതുപോലെ...!!

എന്നെ എല്ലാത്തരത്തിലും അതിശയവും അപമാനവും തോന്നിപ്പിച്ച മറ്റൊരു കാര്യം കൂടി ഉണ്ടായിരുന്നു എൻറെ സ്റ്റെല്ലയെ മറ്റൊരുത്തന്റെ കൂടെ കൺമുന്നിൽ കണ്ടിട്ടും എനിക്ക് അവളോട് പ്രത്യേകിച്ച് ഒരു അകൽച്ച തോന്നുന്നുണ്ടായിരുന്നില്ല....!!

പ്രതീക്ഷിക്കാതെ വന്ന ഒരു സ്വപ്നം പോലെ മാത്രമായിരുന്നു ആ രംഗമെനിക്ക് മറ്റേത് പുരുഷനും തകർന്നുപോകുന്ന അല്ലെങ്കിൽ ജീവിതം തന്നെ കൈവിട്ടു പോകുമായിരുന്ന സാഹചര്യത്തിലും എനിക്ക് അവളോട് അകൽച്ച ഉണ്ടാകുകയോ അല്ലങ്കിൽ ഒരു തരത്തിലും ഞങ്ങളുടെ ജീവിതത്തെ ബാധിക്കാത്ത രീതിയിലും പോയി കൊണ്ടിരിക്കുന്നത് ശരിക്കും എന്നെ തന്നെ ഞാൻ ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിയിരുന്നു........!!!!!!!!

' ബോബിയെ കാണുന്നതുവരെ തൽക്കാലം ചിന്തകൾ ഒന്നും വേണ്ട എൻറെ എല്ലാത്തരം

💬 Comments

View all comments