Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]
ആയിരുന്നു... ഓഫീസിൽ എത്തിയപ്പോൾ സ്റ്റെല്ല ഇത്തവണ കുറച്ച് ധൈര്യത്തോടെ തന്നെയായിരുന്നു..
പതിവുപോലെ വാഷ് റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി ലോഗിൻ ചെയ്ത് തന്റെ കാര്യങ്ങൾ തുടങ്ങിയപ്പോഴേക്കും മാനേജരുടെ റൂമിൽ നിന്നും വിളി വന്നു...
" സ്റ്റെല്ല ക്ലൈന്റ് ഉണ്ട് അകത്തേക്ക് വരൂ "
അവളുടെ ചങ്കിടിപ്പ് വല്ലാതെ ഉയരാൻ തുടങ്ങി അകത്ത് ശിവ ഉണ്ട്...!!
കാത്തിരുന്ന സമയം എത്തി കഴിഞ്ഞു..
ഭയന്ന് പിന്മാറുന്നതിൽ അർത്ഥമില്ല....
മുന്നോട്ടുതന്നെ ധൈര്യം സംഭരിച്ച് അവിടെ നിന്നും എഴുന്നേറ്റു മാനേജരുടെ ക്യാബിനിലേക്ക് നടന്നു...
മുന്നോട്ട് നടക്കും തോറും കൈകാലുകൾ വിറയ്ക്കുന്നത് പോലെ രണ്ടും കൽപ്പിച്ച് അവൾ ഡോർ തുറന്ന് അകത്തേക്ക് കയറി.. മാനേജരുടെ ഓപ്പോസിറ്റ് ആയിരിക്കുന്ന വ്യക്തിയെ കണ്ടതും അവൾ ഒന്ന് ഞെട്ടി...!!
അത് ശിവയ്ക്ക് പകരം അവന്റെ വലം കൈ ആയിരുന്ന സ്വാമിയായിരുന്നു
" സ്റ്റെല്ല പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ SCG കോർപ്പറേറ്റ് ഗ്രൂപ്പിന് വേണ്ടി നിലവിൽ ഇവിടെ വന്നിരിക്കുന്നത് സ്വാമിയാണ്... "
" ഹെലോ സ്റ്റെല്ല...? "
സ്വാമി അവൾക്ക് ഹസ്തദാനം നൽകി.
" ഹേലോ സർ.."
അവളും തിരികെ അഭിസംബോധന ചെയ്തു.
" അപ്പോൾ ഞാൻ പറഞ്ഞതുപോലെ നിലവിൽ നമ്മൾ ഇതുവരെ കംപ്ലീറ്റ് ചെയ്ത പ്രോജക്റ്റിന്റെ ഡീറ്റെയിൽസ് സ്വാമിക്ക് താൻ ഇന്ന് തന്നെ സബ്മിറ്റ് ചെയ്യണം...!! ഒക്കെയ്? "
മാനേജർ അവൾക്ക് നിർദ്ദേശം നൽകി.
" ഷുവർ സാർ..."
ഉറപ്പ് നൽകി അവൾ പുറത്തേക്ക് ഇറങ്ങി.
ശിവയെ കാണാത്തതിൽ അവൾക്ക് ചെറിയ ആശ്വാസം ഉണ്ടായിരുന്നു എങ്കിലും ' ആൾ എവിടെ ? ' എന്ന് ചോദിക്കാൻ അവളുടെ
💬 Comments
View all comments