0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]

Author : Adheera Read All Parts 17.8K

ഉള്ളിൽ ചെറിയൊരു ത്വരാ ഉണ്ടായിരുന്നു.

" സോ..സ്റ്റെല്ല..!! എന്തൊക്കെയുണ്ട് വിശേഷങ്ങൾ ? "
അവൾക്ക് ഒപ്പം നടക്കുമ്പോൾ സ്വാമി മൗനം വെടിഞ്ഞു.

" സുഖമായിരിക്കുന്നു സർ.. താങ്ക്യു ഫോർ ആസ്ക്കിംഗ് "

" സർ വിളിക്കണ്ട..!! നിങ്ങൾക്ക് എന്നെ സ്വാമി എന്ന് വിളിക്കാം എനിക്കതാണ് ഇഷ്ടം " നെറ്റിയിൽ ചന്ദനക്കുറിയും കറുത്ത പാന്റും അതിനൊപ്പം വെള്ള ഷർട്ട് ഇൻസൈഡ് ചെയ്ത ഒരു ആജാന ബാഹുവായ വ്യക്തി.

" ഫാമിലി ഒക്കെ സുഖമായിരിക്കുന്നൊ?? പിന്നെ മകൾക്കബ് ഇപ്പോൾ എത്ര വയസ്സ് ആയി "

" എല്ലാവരും നന്നായി പോകുന്നു സ്വാമി..!
അന്ന മോൾക്ക് രണ്ട് ആഴ്ച മുന്നേ 3 വയസ്സ് പൂർത്തിയായി..!! സോ എവെരിതിംഗ് ഈസ് ഗോയിംഗ് ഗുഡ് നൗ.."
സ്റ്റെല്ല തികഞ്ഞ ഔപചാരികതയോടെ തന്റെ ഭാഗം വ്യക്തമാക്കി.

" കേട്ടതിൽ ഒരുപാട് സന്തോഷം..!! ഫാമിലി എപ്പോഴും നമുക്ക് ഇമ്പോർട്ടന്റ് ആയിരിക്കണം
എങ്കിലേ മനസ്സ് സാന്തൊഷമായിരിക്കു.. "
സ്വാമി അവൾക് ഉപദേശം നൽകും പോലെ ആണത് പറഞ്ഞത്

"ശരി അപ്പോൾ നമുക്ക് കാര്യങ്ങളിലെക്ക് കടക്കാം സ്റ്റെല്ല...!! "
അയാൾ നേരെ സ്റ്റെല്ലയുടെ ക്യാമ്പിനിലേക്ക് വന്ന് അവൾക്ക് ഓപ്പോസിറ്റ് ആയിരുന്നു...

ലാപ്ടോപ്പിൽ ഇതുവരെ സൂക്ഷിച്ചുവച്ചിരുന്ന പ്രോജക്ടിന്റെ എല്ലാ ഡീറ്റെയിൽസും വിശദമായി അവൾ അയാൾക്ക് കൈ മാറാൻ തുടങ്ങിയിരുന്നു...

സ്വാമി ഫയൽസും പ്രൊജക്റ്റ്‌ പരിശോധിച്ച് ഉറപ്പ് വരുത്തുമ്പോൾ നേർക്ക് നേർ ഇരിക്കുന്ന വ്യക്തിയെ സ്റ്റെല്ല നിരീക്ഷിച്ചു..
ട്രഡീഷണൽ കന്നടിക കളെപ്പോലെ രണ്ട് കാതുകൾ കുത്തിയിരിക്കുന്നു വലത്തെ കയ്യിൽ ഇടിവളയും ഇടത്തെ കയ്യിൽ ഒരു വില കൂടിയ വാച്ചും കഴുത്തിൽ ആഡംബരം എടുത്ത്

💬 Comments

View all comments