0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]

Author : Adheera Read All Parts 17.9K

അത് കൊണ്ട് ??  നമുക്ക് എതിരെ തിരിയാൻ മാത്രം ചങ്കൂറ്റം അവർക്ക് ഉണ്ടോ?? ഈ ഫിദാൻ ഗ്രൂപ്പ്  മൈരുകൾക്ക് എന്നു മുതലാ.. ഇത്ര ധൈര്യം വന്നത്  "
ശിവ ദേഷ്യം കൊണ്ട് വിറച്ചു കൊണ്ടിരുന്നു.

" നമ്മുടെ റിസോർട്സ്  ടൂറിസം പിടിക്കുന്നത് തന്നെ ആണ് ലോക്കൽസിനെ ഇത്രയും  പ്രകോപിപ്പിക്കുന്നത്..!!  ഇവിടെ  പോലീസിന്റെ  ഇടപെടലുകൾ കുറവ്‌ ആണ് മാത്രമല്ല...  പുറം രാജ്യത്ത്  നിന്നും വരുന്ന കള്ള കടത്ത്  ആയുധങ്ങൾ  വിൽക്കുന്ന ഒരു മാഫിയ ഗ്യാങ്ങുമായി  അവർക്ക്  കോൺടാക്ട്സ്  ഉണ്ട്..  അതിൻറെ ബലത്തിലാണ് ഇപ്പോൾ നമുക്ക് എതിരെ  കളിക്കുന്നത് "
ഭഗത് തനിക്ക് കിട്ടിയ വിവരങ്ങൾ ഓരോന്നായി  ശിവക്ക് പങ്കുവെച്ചു കൊണ്ടിരുന്നു.

" ഭഗത്ത്  നമ്മുടെ എല്ലാ പ്രോപ്പർട്ടിയിലും സെക്യുരിറ്റി ഡബിൾ ആകണം..!! ഇത് വരെ കുമ്പിട്ട്  നിന്ന ഞാഞ്ഞൂലുകൾ ഒക്കെ തല പൊക്കി തുടങ്ങിയിരിക്കുന്നു തായോളികൾ.!! "
ശിവ അമർഷം കൊണ്ട് പല്ല് ഞെരിച്ചു.

" ചേട്ടാ ഇപ്പോൾ  പ്രശ്നങ്ങളൊന്നുമില്ല എന്ന് വിചാരിക്കാം വേണ്ടത് നമ്മൾ ചെയ്തില്ലേ ?  മാത്രമല്ല നമ്മുടെ ഇരുപതോളം ആൾക്കാർ  ഇവിടെ തന്നെയുണ്ട്... എല്ലാം നമ്മുടെ കൺട്രോളിൽ തന്നെയാണ് ചേട്ടാ..!! "

" ആം..ഒക്കേ  "
ശിവ ഒന്ന് അമർത്തി മൂളി  ഭഗത്തിന്റെ  വാക്കുകൾ  ശിവയ്ക്ക് കുറച്ച് ആശ്വാസമായിരുന്നു.

"  ഇന്ത്യയിൽ എന്താണ് അവസ്ഥ ? "

"  സ്വാമി വിളിച്ചിട്ടുണ്ടായിരുന്നു പ്രശ്നങ്ങൾ ഒന്നും ഇല്ല..!!  മാത്രമല്ല എൻറെ പെണ്ണ് വേണ്ട കാര്യങ്ങൾ എല്ലാം കണ്ട് അറിഞ്ഞ്  വൃത്തിക്ക് ചെയ്യുന്നുണ്ട്.."
ശിവ ചെറിയ ചിരിയൊടെ അതു പറഞ്ഞതും ഭഗത് അതിനൊപ്പം കൂടെ ചിരിച്ചു.

ശിവയുടെ

💬 Comments

View all comments