Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]
അമർത്തി ചേർന്ന് ഇരുന്നു..
കുറച്ചു സമയം അങനെ ഇരുന്ന ശേഷം അവൾ മുഖം ഉയർത്തി.. അപ്പോഴേക്കും അവളുടെ മനസ്സിൽ കുറച്ച് കടുത്ത തീരുമാനങ്ങൾ എടുത്തിരുന്നു...!!!
പിറ്റെന്ന് രാവിലെ സൺഡേ ആയതിനാൽ സ്റ്റെല്ല നേരത്തെ എഴുനേറ്റിരുന്നു..
ബാംഗ്ലൂരിന്റെ ക്ലൈമറ്റ് പോലും സൺഡേ
പോസിറ്റീവ് വൈബ് ആണ്.. നീലാകാശം തെളിഞ്ഞ കാലാവസ്ഥ തണുത്ത അന്തരീക്ഷം..
" ആൽബി.. എഴുന്നേറ്റെ.. ആൽബി..!! "
ആസ്വദിച്ച് ഇറങ്ങിയ ആൽബിന്റെ കാതുകളിൽ സ്റ്റെല്ലയുടെ ശബ്ദം മുഴങ്ങി.
" എന്നാ.. ഡി..?? "
" പള്ളിയിൽ പോകണ്ടേ.. പിന്നെ..? എഴുന്നേൽക്ക് മതി ഇറങ്ങിയത് "
ഞായറാഴ്ച പള്ളിയിൽ പോകണം എന്നുള്ളത് അവൾക്ക് നിർബന്ധമായിരുന്നു.
ഇലക്ട്രോണിക് സിറ്റിയിലെ പള്ളിയിലേക്ക് കുറച്ചു ദൂരം മാത്രമായിരുന്നു അവർ നിൽക്കുന്നിടത്ത് നിന്നും ഉണ്ടായിരുന്നത്.
" എഴുന്നേൽക്ക് ആൽബി.. സമയം പോവുന്ന് "
രാവിലെ അവൾ ആൽബിയെ ഉറക്കത്തിൽ നിന്നും വിളിച്ച് ഉണർത്തി.
കണ്ണ് തുറന്ന ആൽബി കാണുന്നത് രാവിലെ കുളിച്ച് ഇറൻ അണിഞ്ഞ മുടിയുമായി നിൽക്കുന്ന സ്റ്റെല്ലയെ ആയിരുന്നു...
അവൾ ടവ്വൽ കൊണ്ട് നനഞ മുടി തിരുമ്മി കൊണ്ടിരിക്കുകയായിരുന്നു.
ആൽബിനെ അതിശയിപ്പിച്ച കാര്യം അവളുടെ പെരുമാറ്റം പൂർണ്ണമായും നോർമലായ രീതിയിലായിരുന്നു.
" ആൽബി...???? "
സ്റ്റെല്ലയുടെ വിളി അവനെ സ്വബോധത്തിലെക്ക് കൊണ്ട് വന്നു.
" നേരം എത്രയാന്ന് നല്ല ബോധമുണ്ടോ..?? എഴുന്നേറ്റെ പള്ളിയിൽ പോണ്ടേ ? "
" എടി ഞാനില്ല നീ പോയിട്ട് വാ..!! "
" അത് പറ്റില്ല..!! ആൽബി എഴുന്നേറ്റു വാ നമുക്ക് ഫാമിലി ആയിട്ട് പോകാം "
അവൾ അന്ന മോളെ വേഗം കൊണ്ട് എന്റെ
💬 Comments
View all comments