Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]
രണ്ടുപേരും മാത്രമേ ഉള്ളോ ?? "
ആൽബിയുടെ ചോദ്യം സ്റ്റെല്ലയെ ചെറുതായി അൺകംഫർട്ടബിൾ ആക്കി എങ്കിലും അവൾ ഒന്നും പറഞ്ഞില്ല.
" ആം ആൽബി ഞങ്ങൾ രണ്ട് പേരെ ഉള്ളു..! സൈറ്റിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ് 10 മിനിറ്റ് എത്താറായി..!! "
" ശരിയടി പെണ്ണേ ഞാൻ വിളിക്കാം..!! " അതും പറഞ്ഞു ആൽബി ഫോൺ വെച്ചു.
കാർ പിന്നെയും മുന്നോട്ട് ഓടി കൊണ്ടിരുന്നു..
ശിവ കുറച്ചു സമയം അടുപ്പിച്ചു മിണ്ടാതിരുന്നത് സ്റ്റെല്ല ശ്രെദ്ധിച്ചു..
" ശിവ..!! എന്നോട് ദേഷ്യമായൊ..? "
" എയ്.. അതൊന്നും ഇല്ല ഐ റെസ്പെക്ട് യുവർ ചോയ്സ്..!! പിന്നെ നീ ആയിട്ട് എന്നെ ആഗ്രഹിച്ചാൽ നോക്കാം എന്ന് പറഞ്ഞില്ലേ അപ്പോ എനിക്ക് ചാൻസ് ഉണ്ട്.. "
ശിവ അവന്റെ സ്വഭാവികമായ ചിരിയൊടെ അവൾക്ക് മറുപടി നൽകി.
" നീ നന്നാവൂലല്ലേ ശിവ..!! "
സ്റ്റെല്ല ദേഷ്യവും നാണവും കലർന്ന സ്വരത്തിൽ അവനെ കൃത്രുമ ദേഷ്യത്തോടെ നോക്കി.
" അങ്ങനെ പെട്ടെന്നു മറക്കാൻ പറ്റിയ ഒരു പെണ്ണല്ല നീ..!! "
ശിവ അതും പറഞ്ഞ് കാർ മുന്നോട്ട് എടുത്ത് കൊണ്ട് പോയി
സൈറ്റിൽ എത്തിയ ഉടനെ സ്റ്റെല്ല സൂപ്പർ വൈസർസിനെ കാണാൻ ആയി അകത്ത് കയറി..
ശിവ ഒരു സിഗരറ്റ് കത്തിച്ചു മാറി നിന്നു ഭഗത്തിന്റെ നമ്പർ ഡയൽ ചെയ്തു...
" ഹേലോ.. ചേട്ടാ..!! "
" ആം.. ഭഗത്ത് നീ ഒരു കാര്യം ചെയ്യണം.. സ്റ്റെല്ലയുടെ ഹസ്ബൻഡ് ആൽബിനെ പറ്റി ഒന്ന് അന്വേഷിക്കണം.. പറ്റുന്നത്ര ഡീറ്റെയിൽസ് വേണം "
" അത് ഒപ്പിക്കാം ചേട്ടാ..!!
💬 Comments
View all comments