0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]

Author : Adheera Read All Parts 18K

കണക്റ്റ് ആയി..

" അളിയാ ബോബി നീ എപ്പോഴത്തേക്ക് ആണ് എത്തുക..?? "

" എടാ.. ഞാൻ തിങ്കളാഴ്ച വൈകുന്നേരത്തെക്ക് എത്തും.. നീ ഈവനിംഗ് അങ്ങോട്ട് എത്തിയേക്ക്..
പിന്നെ വേണമെങ്കിൽ നിനക്ക് നൈറ്റ് അവിടെ തന്നെ നിൽക്കാം.."
ബോബിയുടെ മറുപടി.

" അത് നടക്കും എന്ന് തോന്നുന്നില്ല ഇത്തിരി വൈകി ആണെങ്കിലും എനിക്ക് തിരിച്ചു പോന്നേ പറ്റൂ..!! "

" ശരി എന്തായാലും ഞാൻ നിന്നെ വിളിക്കാം പിന്നെ ഞാൻ പറഞ്ഞ സാധനം
ഒപ്പിച്ചിട്ടില്ലെ..?? "

" അതുണ്ട്..!!എന്തായാലും നീ വരുമ്പോൾ വിളിക്ക്.."
ആൽബി പറഞ്ഞു കാൾ കട്ട് ചെയ്തു.

അതിനിടയിൽ തന്നെ സജിനെ അവൻ മെസ്സേജ് അയച്ചിട്ട് ഉണ്ടായിരുന്നു..
' ഇന്ന് വൈകുന്നേരത്തേക്ക് കാണാം എന്നും പറഞ് മറുപടിയും എത്തി '
എത്രയും പെട്ടെന്ന് ഇന്നത്തെ ഡ്യൂട്ടി കഴിഞ്ഞ് വൈകുന്നേരം സജിനെ പോയി കാണണമെന്ന് ആൽബി തീരുമാനിച്ചിരുന്നു.

അതിനിടയിൽ സ്റ്റെല്ലയുടെ കാര്യം ചിലപ്പോഴെല്ലാം അവന്റെ മനസ്സിലേക്ക് പല രംഗങ്ങൾ ആയി വന്നിരുന്നു എങ്കിലും മനപൂർവം ആ ചിന്ത ഒഴിവാക്കാൻ അവൻ ശ്രമിച്ചുകൊണ്ടിരുന്നു...

ഓഫീസിൽ നിന്നും ഇറങ്ങി ഏകദേശം മുക്കാൽ മണിക്കൂറോളം ഡ്രൈവ് ചെയ്ത് ആൽബി സജിൻറെ പിജിക്ക് മുമ്പിലായി എത്തി...
അവൻറെ ഫോണിലേക്ക് ഒരു മിസ്കോൾ അടിച്ചു ഉടനെ നാലാം നിലയിൽ നിന്നും കൈ വീശി കാണിച്ച് അവൻ താഴേക്ക് ഇറങ്ങി വന്നു.

ഒരു ചെറിയ കവറിൽ പുറത്തേക്ക് കാണത്തക്ക വിധത്തിൽ വാഴക്കാ ചിപ്സും മറ്റേ കയ്യിൽ ബൂസ്റ്റിന്റെ ബോട്ടിലും അവൻറെ കൈയിൽ ഉണ്ടായിരുന്നു..
അടുത്തേക്ക് വന്ന് കാറിന്റെ ഡോർ തുറന്നു സജിൻ അകത്തേക്ക് കയറിയിരുന്നു.

💬 Comments

View all comments