0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]

Author : Adheera Read All Parts 18K

അപ്പോൾ തന്നെ വിളിച്ച്  ലീവ് പറഞ്ഞു.

" ആരാ വിളിച്ചേ..?? "
ആൽബിയുടെ ചിന്തകളെ മുറിച്ചു കൊണ്ട് പുറകിൽ നിന്നും സ്റ്റെല്ലയുടെ ചോദ്യം.

" അത്.. ഫ്രണ്ടാ.... ഓഫീസിന്നാ.. "
ആൽബിക്ക് പെട്ടെന്ന് കള്ളങ്ങൾ ഒന്നും  മനസ്സിൽ വന്നില്ല..

" ഫ്രണ്ട് വിളിച്ചതിന് മാറി നിന്ന് സംസാരിക്കണ്ട
കാര്യം ഉണ്ടോ..?? പേരെന്താ..? "
സ്റ്റെല്ല വിടാൻ ഭാവമില്ല.

" എടി അത്  ബോബി..! ചുമ്മാ വിളിച്ചതാ..  അവൻ  പോകാനുള്ള തയ്യാറെടുപ്പിൽ ആണ് അപ്പോ അവൻ ഇവിടെ നിന്നും  മറ്റേ ******* ഒപ്പിച്ചു കൊടുക്കാവോ.. ആരെലും അറിയോ എന്നൊക്കെ ചോദിച്ചു.. "

" എന്നിട്ട് ആൽബി എന്ത് പറഞ്ഞു..? "

" ഞാൻ നോക്കട്ടെ എന്ന് പറഞ്ഞു...!! കുറച്ചു കഴിയുമ്പോൾ വിളിച്ചിട്ട് നടക്കൂല്ലാ എന്നും പറയും അത് തന്നെ...!! അല്ലാണ്ട് ഇതൊക്കെ  വള്ളി കേസ് അല്ലേ ഞാൻ പിടിക്കോ ?  "
എന്റെ മറുപടി കേട്ടതും സ്റ്റെല്ലക്ക് ചെറിയ ചിരി  വന്നു.

" അതാണ്.. നിനക്ക് നല്ലത്..!! "
അതും പറഞ്ഞ് സ്റ്റെല്ല അകത്തെക്ക് പോയി.

പിറ്റെ  ദിവസം ബോബിയെ കാണുന്നത് കൊണ്ട് തന്നെ അന്ന് രാത്രി  മര്യാദയ്ക്ക് ഉറങ്ങാൻ പറ്റിയില്ല... തിരിഞ്ഞും മറിഞ്ഞും  കിടന്ന് ഞാൻ ഒരുപാട് സമയം ചെലവഴിച്ചു ഇടക്ക് എപ്പോഴോ ഉറങ്ങി പോയി..

ഇന്ന് ഒരു സീരിയസ് ആയ മീറ്റിംഗ് ഉള്ള കാര്യം  സ്റ്റെല്ലക്ക്  അറിയില്ല.. അവളുടെ ഭാഗത്ത് നിന്നും  നോക്കിയാൽ ഞാൻ ഇന്ന് ജോലിക്ക്  തന്നെയാണ് പോകുന്നത്..

മനസ്സിനെ അലട്ടിയ ഉത്തരം കിട്ടാത്ത ഒരു ചോദ്യം പരിഹരിക്കപെടുന്നതിന്റെ ആവാം.. രാത്രിയിൽ  പലപ്പോഴായി പഴയ 

💬 Comments

View all comments