Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]
രംഗങ്ങൾ ചില സമയത്ത് മനസ്സിലേക്ക് കടന്ന് വന്നിരുന്നു.. ഒരു തരം ലൂസിഡ് ഡ്രീമിംഗ് പോലെ..!!
പോകുന്നതിനു മുന്നായി സ്റ്റെല്ലയുടെ മനസ്സ് അറിയാൻ എന്ന പോലെ ഒരു സൂചന കൊടുത്തിട്ട് പോകാം എന്ന് ആൽബി രാത്രിയിൽ തന്നെ തീരുമാനിച്ചിരുന്നു...
ഒരു തരം എലിയും പൂച്ചയും കളിയുടെ ലഹരി..!!
രാവിലെ അവൻ എഴുന്നേറ്റ് കിച്ചണിലേക്ക് വരുമ്പോൾ സ്റ്റെല്ല പോകാനുള്ള തയ്യാറെടുപ്പിൽ രാവിലത്തെ പ്രഭാത ഭക്ഷണം ഉണ്ടാക്കുകയായിരുന്നു..
" ഇന്നും ചപ്പാത്തി തന്നെയാണോ ? "
ആൽബി സ്റ്റെല്ലയെ പുറകിൽ നിന്നും കെട്ടി പിടിച്ചു.
" ഇന്നെന്താ നേരത്തെ എഴുന്നേറ്റത്..? "
അവൾ തിരക്കിനിടയിൽ ആൽബിയുടെ കയ്യിൽ നിന്ന് കൊണ്ട് തന്നെ ഓരോന്ന് ചെയ്ത് കൊണ്ടിരുന്നു.
" ഉറക്കം പോയി..!! ഞാൻ ഒരു സ്വപ്നം കണ്ടു അതിനുശേഷം എനിക്ക് ഉറക്കം കിട്ടുന്നില്ല..!! "
ആൽബി അവളുടെ കവിളിൽ ചുണ്ട് ചേർത്ത് ഉരസി കൊണ്ടിരുന്നു.
" അതെന്താണാവോ ?? "
" സ്വപ്നം ഒക്കെ പറയാം പക്ഷേ നീ ദേഷ്യം പിടിക്കരുത്..!! ഉറപ്പാണോ ? "
ആൽബിയുടെ ചോദ്യം കേട്ടതും സ്റ്റെല്ല ചെയ്തുകൊണ്ടിരിക്കുന്ന പണി നിർത്തി അവനെ സംശയത്തോടെ നോക്കി.
" അപ്പോൾ എന്തോ കൊണഷ്ട്ട് ആണല്ലോ എന്താണെങ്കിലും പറ നോക്കാം..!! "
" ഞാൻ കണ്ട സ്വപ്നത്തിൽ നീയും ഞാനും ഒരു പബ്ബിലെ പാർട്ടിയിൽ പങ്കെടുക്കുകയാണ് അപ്പോൾ അവിടെ ഒരുപാട് ആളുകൾ ഉണ്ടാവും...
പക്ഷേ നമ്മൾ രണ്ട് മാത്രമാണ് കേന്ദ്ര കഥാപാത്രങ്ങൾ ഇടയ്ക്ക് ഞാൻ എപ്പോഴൊ.. അവിടെ നിന്നും ഡാൻസ് ഫ്ലോറിലേക്ക് മാറുന്ന സമയത്ത് തിരികെ വരുമ്പോൾ നിന്നെ കാണില്ല..."
"
💬 Comments
View all comments