0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]

Author : Adheera Read All Parts 18K

അല്ലേൽ നീ ഹീറ്റർ പോലും ഓഫ്‌ ചെയ്യാതെ ഇറങ്ങും പിന്നെ ഇവിടെ തന്നെ  ആടി പാടി നിക്കും..!!  പോയി കുളിക്ക് "
അവൾ ഒരു ടവ്വൽ എനിക്കു നേരെ എറിഞ്ഞു.

" ഞാൻ കുളിച്ചോളാം.. നീ പോവാൻ നോക്ക് പെണ്ണെ "
ഞാൻ കുറച്ചു കടുപ്പിച്ചു പറഞ്ഞെങ്കിലും അവൾ അവിടെ തന്നെ  കൈ കെട്ടി നിന്ന് എന്നെ നോക്കി കണ്ണുരുട്ടി കൊണ്ടിരുന്നു.

' ഈ പെണ്ണിനെ കൊണ്ട്.. ശല്യമായല്ലോ '
മനസ്സിൽ പറഞ്ഞു കൊണ്ട്  ഞാൻ തോർത്തുമെടുത്ത് കുളിക്കാനായി കയറി.

ബാത്റൂമിലെ തണുത്ത ഷവറിനു താഴെ നിൽക്കുമ്പോഴും മനസ്സിൽ നിന്നും ആ രംഗം മായുന്നില്ല...!!
തലേന്ന് രാത്രി കണ്ട ഒരു സ്വപ്നം ഭാര്യയോട് പങ്ക് വച്ചതിനുള്ള പുകിൽ ആണ്.. രാവിലെ കണ്ടത്..!!

ഏകദേശം 9 മണി പോയപ്പോൾ തന്നെ അവർ ഒരുമിച്ച്  ഇറങ്ങിയിരുന്നു ഇവിടുന്ന്  കെങ്കേരിക്ക് ഏകദേശം ഒരു മണിക്കൂർ യാത്രയും 26 കി മി ആണ് കാണിക്കുന്നത്..

അതുകൊണ്ടുതന്നെ അധികം ടെൻഷൻ ആവാതെയാണ് ആൽബിയുടെ യാത്ര  കാറിൽ ഒരു പഴയ മലയാള ഗാനം കൂടിക്കൊണ്ടിരുന്നു...
ട്രാഫിക്ക് അടക്കം  ഏകദേശം ഒന്നര  മണിക്കൂറോളം മുന്നോട്ടു സഞ്ചരിച്ച് ആൽബി കെങ്കേരി മെട്രോ സ്റ്റേഷനു അടുത്ത് എത്തിയതും ബോബിയുടെ ഫോണിലേക്ക് മെസ്സേജ് അയച്ചു...

അവൻ വാട്സാപ്പിൽ ഒരു ലൊക്കേഷൻ ഷെയർ ചെയ്തതും ആ ലൊക്കേഷൻ ഓൺ ആക്കി പിന്നെയും ഏകദേശം 20 മിനിറ്റോളം മുന്നോട്ട് പോയി അവിടെ ചെന്നതും പുറത്ത്‌ തന്നെ ബോബി ആൽബിയെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു...

" സുഖമായിരിക്കുന്നൊ അളിയാ..?? "

" അടിപൊളി ആയി പോകുന്നു "

💬 Comments

View all comments