Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]
ബോബിയെ കണ്ടതും ആൽബിൻ അവനെ കെട്ടി പിടിച്ചു..!!
" സ്റ്റെല്ലയും കുഞ്ഞും എന്ത് പറയുന്നു സുഖമായിരിക്കുന്നോ?? "
" അവൾ ഹാപ്പി ആണ്..! കൂടെ നമ്മുടെ ചെറുത് അതിനേക്കാൾ ഉഷാർ ആയി ഇരിക്കുന്നു.."
" സെറ്റ്..! കേറി വാ..!! "
ബോബി അവനെ അകത്തെക്ക് കൂട്ടി കൊണ്ട് പോയി......!!!!!!
" അപ്പോൾ ഇതിനെ പ്പറ്റിയാണ് നിനക്ക് അറിയേണ്ടതും നീ എന്നെ കാണാൻ വേണ്ടി വാശി പിടിച്ചതും അല്ലേ ?? "
ബോബി അവൻ കൊണ്ട് വന്ന ബക്കാർഡിയുടെ കുപ്പി തുറന്ന് ഗ്ലാസ്സിലേക്കു പകർന്നു കൊണ്ടിരുന്നു
" ആം അങ്ങനെം പറയാം..!! "
" നീ പറഞ്ഞ ഈ സുഹൃത്ത് എവിടുത്തുകാരനാണ് ?? "
" എടാ ഞാൻ ആദ്യമേ പറഞ്ഞില്ലേ പുള്ളിക്ക് അവന്റെ ഡീറ്റെയിൽസ് വെളിപ്പെടുത്താൻ താല്പര്യമില്ല.. അങ്ങനെയാണെങ്കിൽ അവന് തന്നെ നിന്നോട് നേരിട്ട് ചോദിച്ചാൽ പോരായിരുന്നോ ?? "
ബോബിയുടെ ചോദ്യങ്ങൾക്ക് ആൽബി ഉത്തരങ്ങൾ ആദ്യമേ കണ്ടു വെച്ചിട്ടുണ്ടായിരുന്നു.
" ശരി..!! നീ പറഞ്ഞ കാര്യങ്ങളും സൂചനകളും ഒക്കേ വച്ച് നോക്കിയാൽ ഇത് ഞാൻ ഉദ്ദേശിച്ച സാധനം തന്നെയാണ്...!! നിനക്ക് സോഡയോ വെള്ളമോ ?? "
ഒഴിക്കുന്നതിടയിൽ ബോബി അവനെ തിരിഞ്ഞു നോക്കി.
" എന്തേലും ഒഴി..!! "
" അപ്പോ ആൽബി..! അങ്ങനെ പറയാൻ തുടങ്ങുകയാണെങ്കിൽ കുറച്ചു കാര്യങ്ങൾ ഉണ്ട്...!! നീ ആദ്യം മുതൽ കേൾക്കണം എന്നിട്ട് എന്തെങ്കിലും സംശയമുണ്ടെങ്കിൽ അപ്പപ്പോൾ ചോദിക്കണം ഒക്കെ ?? "
ഗ്ലാസ്സിലേക്ക് പകർന്ന വോഡ്കയിലേക്ക് വെള്ളവും ഇത്തിരി സെവൻ അപ്പും കൂടി ഒഴിച്ച് മിക്സ് ചെയ്ത് ഒരു
💬 Comments
View all comments