0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]

Author : Adheera Read All Parts 18.1K

തിരഞ്ഞെടുത്ത ആൾ തെറ്റായിരുന്നില്ല എന്ന് അഭിമാനത്തോടെ ഓർത്തു.

" അളിയാ... ബോബി...!!  എടാ ഇതൊരു മോശം കാര്യമായിട്ട് നിനക്ക് തോന്നുന്നുണ്ടോ ??  അല്ലെങ്കിൽ അങ്ങനെയൊരു ചിന്ത വരുന്നതും അങ്ങനെയുള്ള വ്യക്തികൾക്ക് എന്തെങ്കിലും  പ്രശ്നം ഉള്ള  പോലെയോ നിനക്ക് തോന്നിയുട്ടുണ്ടോ?? "

" ആൽബി... അങ്ങനെ ഒരിക്കലും പറയാൻ കഴിയില്ല നമ്മൾ വളർന്നുവന്ന സാഹചര്യവും കേരളത്തിലെ സംസ്കാരവും അനുസരിച്ച് ഭാര്യ മറ്റൊരു പുരുഷനോട് സംസാരിക്കുന്നത് പോലും  ഇവിടത്തെ ഭർത്താക്കന്മാരുടെ കുരു പൊട്ടിക്കും..!!  അങ്ങനെയുള്ളവർക്ക് ഇതൊക്കെ  കേൾക്കുന്നത് പോലും ഒരു വലിയ ദുരന്തം ആയിട്ടാണ് തോന്നുന്നത് എന്റെ അഭിപ്രായത്തിൽ  ഭാര്യക്കും ഭർത്താവിനും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്നുണ്ടെങ്കിൽ  തെറ്റായിട്ട് കാണാൻ കഴിയില്ല...!! "
ബോബി ഒന്ന് നിർത്തി ശേഷം അടുത്ത ഗ്ലാസും കാലിയാക്കി ഒരു ദീർഘ നിശ്വാസം എടുത്തു വിട്ടു.

"  പിന്നെ ഒന്നുണ്ട് അളിയാ...!!!  സ്വന്തം ആഗ്രഹത്തിന് അല്ലെങ്കിൽ  ഇഷ്ടത്തിന് വേണ്ടി പാർട്ണറിനെ അവർക്ക് താൽപ്പര്യമില്ല എന്ന് അറിഞ്ഞിട്ടും  നിർബന്ധിച്ചാൽ അത് പക്കാ ചെറ്റത്തരം തന്നെയാണ്...! "
ബോബി അവന്റെ അറിവുകൾ ഓരോന്നായി ആൽബിക്ക് പകർന്നു കൊടുത്ത് കൊണ്ടിരുന്നു.

" ആൽബി....  ഇപ്പോൾ നീ പറഞ്ഞ ഈ കൂട്ടുകാരൻ ഇല്ലേ ഇവൻറെ വൈഫ് എങ്ങനാ ??  അവൾക്ക് അറിയാമോ ഇവന്  ഇങ്ങനത്തെ കുറെ ചിന്തകളും വിചാരങ്ങളും ഒക്കെ ഉണ്ടെന്ന്..?? "
ബോബി കുറച്ചു സീരിയസ് ആയി കയ്യിൽ ഗ്ലാസുമായി  ആൽബിക്ക് നേരെ തിരിഞ്ഞു നിന്നു.

"  ഇല്ല എന്ന് തോന്നുന്നു പക്ഷേ അവൻ കരുതിയിരിക്കുന്നത് ഇത് എന്തോ തരം പ്രശ്നമാണ് നോർമൽ അല്ല എന്നൊക്കെയാണ്...!!  എന്നോട് മാത്രമാണ് ഇതുവരെ തുറന്ന്

💬 Comments

View all comments