0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]

Author : Adheera Read All Parts 17.4K

പുറത്തേക്ക് ഇറങ്ങി  കാറിനു  മുന്നിൽ അവൾക്ക് വേണ്ടി വെയിറ്റ് ചെയ്തിരുന്നു..

ഒരു പത്ത് മിനിറ്റ് കൂടി കഴിഞ്ഞപ്പോഴേക്കും സ്റ്റെല്ല അങ്ങോട്ടേക്ക് എത്തിയിരുന്നു ഒരു വെള്ള കളർ ലെഗ്ഗിൻസും  ഇളം റോസ് കളർ ടോപ്പും  അതിനൊപ്പം തലയിൽ കൂടി ചുറ്റി ഇട്ടിരിക്കുന്ന വെള്ള ഷാൾ...
കഴുത്തിൽ കിടക്കുന്ന കൊന്ത അതിനൊപ്പം സ്വർണ്ണ ചെയിനിൽ  തൂക്കി ഇട്ടിരിക്കുന്ന താലി ആ കാഴചയിൽ..  ആദ്യമായി വർഷങ്ങൾക്ക് മുന്നേ  അവളെ കണ്ടത് ആൽബിൻ ഓർത്തു..
' എന്റെ മാത്രം  അച്ചായത്തി പെണ്ണ് '

"  എന്താ ആൽബി സ്വപ്നം കണ്ടു നിൽക്കുന്നത് ?? "
സ്റ്റെല്ലയുടെ ചിരിച്ചു കൊണ്ട് ഉള്ള ചോദ്യം.

"  ഒന്നുമില്ല...!!  ഞാൻ നിന്നെ ആദ്യമായി കണ്ടത് ഓർത്ത് പോവുകയായിരുന്നു.. "

"  എന്നിട്ട്  ?? "

" അന്ന് ഇതെ ഡ്രസ്സ് ആണ് നീ ഇട്ടിരുന്നത് എന്ന് തോന്നുന്നു..! പെട്ടെന്ന് അതൊക്കെ ഓർമ്മ വന്നു....!! എത്ര പെട്ടെന്നാ സമയം പോകുന്നത്.."

"എന്റെ ദൈവമേ.. ആൽബിക്ക്  രാവിലെ എന്നാ പറ്റി ??  "
വീണ്ടും അവളുടെ ചിരി.

" എന്തായാലും  ഇപ്പോ കെട്ട്യോൾ  വണ്ടി കേറ് നമുക്ക് പോയേക്കാം  "
അവിടെ നിന്നും അവർ നേരെ പോയത് സമീപത്തുള്ള ഒരു മലയാളി നോൺ വെജ് ഹോട്ടലിലേക്ക് ആയിരുന്നു അവിടെ നിന്നും രാവിലെ ഭക്ഷണം നല്ല വൃത്തിയായി കഴിച്ച് വീണ്ടും തിരികെ അപ്പാർട്ട്മെന്റിലേക്ക്...

അപ്പാർട്ട്മെന്റിനു മുന്നിലെക്ക്  കാർ നിർത്തിയപ്പോഴേക്കും സ്റ്റെല്ല കുഞ്ഞിനെയും  എടുത്ത്  പുറത്തേക്ക് ഇറങ്ങി എങ്കിലും ആൽബി  കുറച്ച് സമയം വണ്ടിക്ക് അകത്ത്  തന്നെയിരുന്നു.

"  എന്താ എങ്ങോട്ടെങ്കിലും പോകുന്നുണ്ടോ

💬 Comments

View all comments