0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]

Author : Adheera Read All Parts 17.4K

എന്തെങ്കിലും പ്ലാനുണ്ടോ..?? "
അവൾ സംശയത്തോടെ തിരിഞ്ഞു നിന്നു.

" ഇല്ല ഞാൻ വരാം...!!  നീ പൊക്കോ "

"  ശരി വേഗം വന്നേക്കണേ "
അതും പറഞ്ഞ് സ്റ്റെല്ല അന്ന മോളെയും കൂട്ടി സ്റ്റെപ്പ് കയറി മുകളിലെക്ക് പോയി.

ആൽബിൻ പോക്കറ്റിൽ നിന്നും ഫോണെടുത്ത് കുറച്ചു സമയം അതും പിടിച്ച് എന്തോ ആലോചിച്ചുനിന്നു..
പിന്നെ ഒരു ദീർഘശ്വാസം എടുത്ത് വിട്ട് ഫോണിൽ ബോബിയുടെ നമ്പറിലേക്ക് വിളിച്ചു...

"  ഹലോ അളിയാ ?? "
അപ്പുറത്തെ ബോബിയുടെ ശബ്ദം.

"  ആ ബോബി..!!  എടാ നീയെന്നാ അമേരിക്കക്ക്  തിരിച്ചുപോകുന്നത് ?? "

"  എടാ ഞാൻ ഈ ആഴ്ച പോകാം എന്ന് കരുതിയിരുന്നത് പക്ഷേ എനിക്ക് ഒരു 15 ദിവസം കൂടി ലീവ് കൂട്ടി കിട്ടി അതുകൊണ്ട് മിക്കവാറും അടുത്ത ആഴ്ചയും കൂടി കഴിഞ്ഞ്  പോവുകയുണ്ടാവുള്ളൂ..!!  എന്നാടാ ? "

" എനിക്ക് നിന്നെ അർജെന്റ് ആയിട്ട് ഒന്ന് മീറ്റ് ചെയ്യണം , അളിയാ.. നേരിട്ട് കണ്ട് തന്നെ സംസാരിക്കേണ്ട വിഷയമാണ് എപ്പോഴാ ഒന്ന് കാണാൻ പറ്റുക ? "
ആൽബി ഡയറക്റ്റ് ആയി  കാര്യത്തിലേക്ക് കടന്നു.

"  എടാ പെട്ടെന്ന്..!!! ആൽബി  നിനക്കറിഞ്ഞൂടെ ഞാൻ ഇപ്പോൾ ഇവിടെ വീട്ടിലാണ്... എന്താടാ എന്തെങ്കിലും സീരിയസ് കാര്യമാണോ ?  "

" എടാ കുറച്ച് സീരിയസാണ് അതുകൊണ്ടാണ് നേരിട്ട് കണ്ട് സംസാരിക്കണം  എന്ന് പറയുന്നത്..!!  എപ്പോൾ കാണാൻ പറ്റും എന്ന് പറയാമോ ? "
ആൽബിന്റെ  ചോദ്യത്തിന് കുറച്ച് സമയം ബോബി അപ്പുറത്ത് നിന്ന് ഒന്നും മിണ്ടിയില്ല.

" 

💬 Comments

View all comments