Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]
നിക്ക് ഞാൻ അങ്ങോട്ട് വരാം "
അതും പറഞ്ഞു സ്റ്റെല്ല കാൾ കട്ട് ചെയ്തു.
" ആം ഒക്കേ "
അവൾ പുറത്തേക്കിറങ്ങി വന്നപ്പോഴേക്കും ശിവയുടെ കാർ ഭഗത്ത് എടുത്തുകൊണ്ട് വന്നിട്ടുണ്ടായിരുന്നു.
കാറിന്റെ പാസഞ്ചർ സീറ്റിൽ ആയി മോണിക്കയും ബാക്കിലെ സീറ്റ് തുറന്ന അകത്തേക്ക് കയറാൻ പാകത്തിനായി ഡോറിൽ ചാരി നിൽക്കുന്ന ശിവയും...
" എന്ത് പറ്റി സ്റ്റെല്ല..? "
" ഒരു മിനിറ്റ് ഒന്ന് വരാമോ..?? "
അവൾ കൈ കൊണ്ട് ആംഗ്യം കാണിച്ചു അവനെ വിളിച്ച് അപ്പുറത്തേക്ക് മാറിയതും ശിവ ഡോർ അടച്ച് സ്റ്റെല്ലയെ അനുഗമിച്ചു.
" എന്തിനാണ് എന്നെ പ്രോജക്ടിൽ നിന്ന് മാറ്റിയത്..?? "
" പ്രത്യേകിച്ച് ഒന്നുമില്ല..!! സ്വാമി ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രോജക്ടിൽ തന്നെ പോലെ ഒരാളുടെ അസിസ്റ്റ് ആവശ്യമാണ് എന്ന് തോന്നി.. മാത്രമല്ല ഇത് ഏകദേശം കമ്പ്ലീറ്റ് ആയതല്ലേ അതുകൊണ്ടാണ് കുറച്ച് ടാസ്ക് ഉള്ളത് തനിക്ക് അസൈൻ
ചെയ്തിരിക്കുന്നത്.."
അവൻ വളരെ കാഷ്വൽ ആയിട്ടാണ് സംസാരിച്ചത്.
" ശിവ എന്നോടു ദേഷ്യം തീർക്കുവാണോ..?? " അവളുടെ ചോദ്യത്തിന് ശിവ ആദ്യം ചിരിക്കുക മാത്രമാണ് ചെയ്തത്.
" എന്തിനാണ് എനിക്ക് തന്നോട് ദേഷ്യം..?? "
" അറിയില്ലേ..?? "
" ഇല്ല..!! എൻറെ ഊഹം ശരിയാണെങ്കിൽ നമ്മളെല്ലാം സംസാരിച്ചു തീർത്തതാണ്. മാത്രമല്ല എന്തെങ്കിലും ദേഷ്യം ഉണ്ടെങ്കിൽ അത് ഡ്യൂട്ടി ഒർ വർക്ക് സൈഡിൽ കാണിക്കുന്ന ഒരു വ്യക്തിയും അല്ല ഞാൻ. "
അവൻ ഒന്ന് നിർത്തി പിന്നെ വീണ്ടും തുടർന്നു.
" ഇപ്പോൾ അസൈൻ ചെയ്തിരിക്കുന്ന പ്രോജക്ടിൽ തന്നെ ആവശ്യമുണ്ട് സ്റ്റെല്ല..!!
💬 Comments
View all comments