0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]

Author : Adheera Read All Parts 21.9K

അല്ലാതെ എനിക്ക് തന്നോട് പേഴ്സനലായി യാതൊരു പ്രേശ്നവും ഇല്ല.. ആൻഡ് ഐ ഹോപ്‌  യു വിൽ ബി ടേക്കിംഗ് കെയർ ഓഫ് താറ്റ്..!! "
ശിവക്ക് മറുപടിയായി സ്റ്റെല്ല ഒന്നും തന്നെ മിണ്ടിയില്ല.

"  ശരി സ്റ്റെല്ല..!!  എനിക്ക് പോകാൻ സമയമായി നമുക്ക് വരുമ്പോൾ മീറ്റ് ചെയ്യാം " അതും പറഞ്ഞ് ശിവ കാറിൽ കയറിയതും  അവളുടെ മുന്നിൽ കൂടി അവന്റെ ബിഎംഡബ്ല്യു മുന്നോട്ട് ഇഴഞ്ഞു നീങ്ങി.

ശിവയോട് സംസാരിച്ചു കഴിഞ്ഞ് അവൾ നേരെ ക്യാബിനിലേക്ക് വന്നു കയറിയെങ്കിലും  മനസ്സാകെ അസ്വസ്ഥമായിരുന്നു.. ലീവ് കഴിഞ്ഞ് ഡ്യൂട്ടിയിലേക്ക് വന്ന കയറിയപ്പോൾ  തന്നെയുള്ള ഈ ഒരു അനുഭവം അവൾക്കൊരു നെഗറ്റീവ് വൈബ് ആണ് നൽകിയത്..!!

' എന്തായാലും സമയം കിട്ടുമ്പോൾ ഒന്നുകൂടി സംസാരിക്കണം എന്ന് അവൾ തീരുമാനിച്ചിരുന്നു '
ഇതിന് പുറകിൽ വേറെ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് സോൾവ് ചെയ്താൽ തനിക്ക് തന്നെ പ്രോജക്ട് കിട്ടും..!!!!!!

അതേ സമയം അന്ന മോളെ ഡേ കെയറിൽ ആകിയതിനു ശേഷം തന്റെ ജോലി സ്ഥലത്തേക്ക് കാർ ഓടിക്കുകയായിരുന്നു ആൽബി..
സ്റ്റെല്ലയെ വിളിച്ച് ഫോൺ വെച്ചതിനുശേഷം അവൻറെ മനസ്സിൽ ഒരുപാട് ചിന്തകൾ ഉയർന്നു വന്നിരുന്നു..!!

' ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളും സ്റ്റെല്ലയെ പ്രോജക്ടിൽ നിന്ന് മാറ്റിയത് അടക്കം  നോക്കുകയാണെങ്കിൽ എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട്...
ഊഹം ശരിയാണെങ്കിൽ സ്റ്റെല്ലയും ശിവയും  തമ്മിൽ ഇപ്പോൾ  ബന്ധം ഉണ്ടാവാൻ സാധ്യതയില്ല.. മാത്രമല്ല അന്നത്തേത് ആദ്യത്തെ വട്ടവും ആയിരിക്കാം.

പിന്നീട്  വാട്സാപ്പിൽ  ബ്ലോക്ക് ചെയ്തതും പള്ളിയിൽ വെച്ചുള്ള  ഇമോഷണൽ  പ്രകടനങ്ങളും കണക്കിൽ എടുക്കുക ആണെങ്കിൽ അവൾ പിൻവലിഞ്ഞു

💬 Comments

View all comments