0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]

Author : Adheera Read All Parts 22K

തിരിച്ചു വിളിക്കാൻ പറയാം.."
മോനിക്ക സൗമ്യമായി ആണ് സംസാരിച്ചത്.

"  നിന്നോട് പറയേണ്ട കാര്യമാണെങ്കിൽ നിന്നോട് പറയും..  ശിവയോട് ഇറങ്ങിയിട്ട് എന്നെ വിളിക്കാൻ പറ..!! "
അതും പറഞ്ഞ് സ്റ്റെല്ല കോൾ കട്ട് ചെയ്തു.

ഏകദേശം രണ്ടു മണിക്കൂറോളം കഴിഞ്ഞ് ആണ് ശിവയുടെ  നമ്പറിൽ നിന്നും അവൾക്ക് കാൾ വരുന്നത്.
" ഹലോ സ്റ്റെല്ല പറയെടോ "

"  ശിവ എനിക്ക് തന്നെ ഒന്ന് കാണണം  എപ്പോഴാണ് പറ്റുക..?? "

"  എടോ തനിക്കറിയാമല്ലോ നമ്മുടെ ഇൻവെസ്റ്റ്ഴ്സ് ഇപ്പോൾ റിപ്പോർട്സ് എല്ലാം അപ്പപ്പോൾ  നോക്കുന്നുണ്ട്.. മാത്രമല്ല  ഈ പ്രൊജക്റ്റ്‌ ഇപ്പോൾ  ഫൈനൽ സ്റ്റെജിൽ അല്ലേ  സൊ  കുറച്ച് ബിസിയാണ് എന്തെങ്കിലും അത്യാവശ്യം ഉള്ള കാര്യമാണോ... ?? "
ശിവയുടെ സംസാരം വളരെ സീരിയസായി തന്നെ ആയിരുന്നു.

" എന്റെ മെസ്സേജ് കണ്ടിരുന്നോ..?? "

" സോറി..!! നോക്കാൻ ടൈം കിട്ടിയില്ല..!! എന്താടോ വീണ്ടും  പ്രൊജക്റ്റ്‌ ഇഷ്യൂ തന്നെ  ആണോ..? "

" പ്രൊജക്റ്റ്‌ മാറിയതിൽ എനിക്ക് അഡ്ജസ്റ്റ് ചെയ്യാം ശിവ..  ഞാൻ ചുമ്മാ വിളിച്ചതാ ഡിസ്റ്റർബ് ആയോ..??  അല്ലെങ്കിലും ആളുകൾക്ക് മാറാൻ അധിക സമയം വേണ്ടല്ലൊ അല്ലേ..?? "

"തനിക്ക് ഇപ്പോൾ എന്താടോ പറ്റിയെ..?? "

" ഒന്നുമില്ല..!!  എനിക്ക് കുറച്ച് തിരക്കുണ്ട് ശിവ ഞാൻ പിന്നെ വിളിക്കാം.. "
അതും പറഞ്ഞ് സ്റ്റെല്ല കാൾ കട്ട് ചെയ്തു.

ശിവയുടെ  സംസാരത്തിൽ കടന്നുവന്ന ആറ്റിട്യൂഡും ഈയൊരു തരം അവോയിഡിങ്ങും സ്റ്റെല്ലയ്ക്ക് അവൾ അറിയാതെ തന്നെ ഒരു തരം  മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കാൻ തുടങ്ങിയിരുന്നു..

ഇത്രയും നാൾ അടുത്തുണ്ടായിരുന്നപ്പോൾ

💬 Comments

View all comments