0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]

Author : Adheera Read All Parts 22K

ഓരോ കാരണം പറഞ്ഞ് അവനെ അകറ്റി നിർത്തി  ഇപ്പോൾ ഒന്ന് സംസാരിക്കാൻ പോലും ബുദ്ധി മുട്ടേണ്ട അവസ്ഥ..!!

" സ്റ്റെല്ല റെഡി അല്ലേ..?? "
സ്വാമിയുടെ ശബ്ദം അവളുടെ  ശ്രെദ്ധ തിരിച്ചു.

" ആം സ്വാമി..! ഒക്കേ ആണ് "
അരമണിക്കൂറിൽ തന്നെ സ്വാമിയുടെ കൂടെ കോർമംഗലയിൽ സൈറ്റ് വിസിറ്  ചെയ്യണമെന്ന് മാനേജരുടെ നിർദ്ദേശം ഉണ്ടായിരുന്നതുകൊണ്ട് അവൾ  അതിനു വേണ്ടി തയ്യാറെടുക്കുകയായിരുന്നു.

കൃത്യസമയത്ത് തന്നെ സ്വാമിയുടെ കോൾ വരികയും അവൾ താഴേക്ക് ഇറങ്ങി ചെല്ലുകയും ചെയ്തു സ്വാമിയുടെ കാറിൽ ആളുടെ പിഎ അടക്കം അവർ സൈറ്റിലേക്ക് യാത്ര തിരിച്ചു.....!!

ട്രാഫിക്കിൽ നിന്നും ഒഴിഞ്ഞുമാറി ബലന്തൂർ മാർത്ത ഹള്ളി റോഡിൽ കൂടി ശിവയുടെ bmw മുന്നോട്ടു ഓടിക്കൊണ്ടിരുന്നു..

ഭഗത്ത് ഡ്രൈവിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു ശിവയും  മോനിക്കയും ബിസിനസിന്റെ ഡിസ്കഷനിലും സംസാരിച്ചുകൊണ്ടിരിക്കുന്നു..

മോനിക്കാ കൂടുതലും ഹിന്ദി സംസാരിക്കുന്നതുകൊണ്ടുതന്നെ ഭഗത്തിന് അവർ തമ്മിൽ നടക്കുന്ന ഡിസ്കഷൻ മനസ്സിലാവുന്നതെ  ഇല്ലായിരുന്നു.

ഇടയ്ക്ക് എപ്പോഴോ ഒരു ഗ്യാപ്പ് വന്നപ്പോൾ അവൻ ശിവയോട് സംസാരിച്ചു തുടങ്ങി
"  ചേട്ടാ മറ്റേ ഏജൻറ് പയ്യൻ ഇവിടെ എത്തിയിട്ടുണ്ട്.. "

" അന്വേഷിച്ചോ..?? "

" ഞാൻ അവനെ ട്രാക്ക് ചെയ്യുന്നുണ്ടായിരുന്നു ചേട്ടാ.. അവൻ ഇത്രയും നാൾ ഗോവയിൽ ആയിരുന്നു ഇന്നലെ ലാൻഡ് ചെയ്തു. ഇപ്പോൾ മടിവാളയിൽ ഉണ്ട്..!!  അവനെ തൂക്കട്ടെ ?? "
ഭഗത്ത് ശിവയുടെ മറുപടിക്കായി ഗ്ലാസിൽ കൂടി അവനെ തന്നെ  നോക്കിക്കൊണ്ടിരുന്നു.

അതേ സമയം ശിവ പുറത്തേക്ക് തന്നെ നോക്കി കുറച്ചു സമയം  എന്തോ ആലോചിച്ചു നിൽക്കുകയായിരുന്നു...
" നീ അവനെ വിടാതെ പിടിക്ക്..

💬 Comments

View all comments