0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]

Author : Adheera Read All Parts 22.4K

" കോൺടാക്ട് ഉണ്ട് ലൈക്ക് എ ഫ്രണ്ട്..  അതുകൊണ്ട് കാര്യമില്ല..!! പെണ്ണ് ഒരു സ്വർണ്ണ മത്സ്യമാണ് അവളെ നേടണമെങ്കിൽ എനിക്ക് കുറച്ചു വളഞ്ഞ വഴിയിൽ കൂടി പോയേ പറ്റൂ..."

"  ചേട്ടൻ പറഞ്ഞതെല്ലാം എനിക്ക് മനസ്സിലാവുന്നുണ്ട്.. "
ശിവയുടെ  എല്ലാ കാര്യങ്ങൾക്കും സപ്പോർട്ട് ചെയ്തതുപോലെ ഭഗത് ഇതിനും സപ്പോർട്ട് ചെയ്യുന്നുണ്ടായിരുന്നു.

"  ഒരിക്കൽ ഞാൻ അവളെ നേടിയിട്ടും എന്റെ കൈവിട്ടു പോകാൻ കാരണം എന്താണെന്ന് നിനക്കറിയാമോ..?? "

"  ഇല്ല.. എന്താ..?? "

"  ഞാൻ കണ്ടിടത്തോളം സ്റ്റെല്ല ഒരു ട്രഡീഷണൽ ആയ പെണ്ണാണ്..  അലിഖിത സാമൂഹ്യ നിയമങ്ങളിലും കുടുംബ ബന്ധങ്ങളിലും അവൾ അടിയുറച്ചു വിശ്വസിക്കുന്നു...!!
മാത്രമല്ല  അറിഞ്ഞടത്തോളം അവൾ റിലീജിയസ് ആയ ദൈവ വിശ്വാസത്തിൽ ഊന്നി ജീവിക്കുന്ന ആൾ കൂടി ആണ് ..
അത് കൊണ്ട് തന്നെ  എന്നോടുള്ള ഇഷ്ടത്തേക്കാൾ ഉപരി തെറ്റ് ചെയ്യുന്നു എന്ന  ചിന്തയും താലികെട്ടിയ ഭർത്താവിനെ ചതിക്കുന്നു എന്ന കുറ്റബോധവും ആണ് അവളെ എന്നിൽ നിന്നും അകറ്റാൻ കാരണം "
ശിവ ഒന്നു നിർത്തി പിന്നെ ദീർഘശ്വാസം എടുത്തു വിട്ടു.

" വീണ്ടും ഒരിക്കൽ  കൂടി ഞാൻ  അവളെ  നേടുമ്പോൾ പെണ്ണിന്റെ  ഉള്ളിലെ കുറ്റബോധത്തെയും സദാചാര ചിന്തകളെയും  മറികടക്കാൻ പാകത്തിന് എന്നോടുള്ള സ്നേഹം അതി ശക്തമായിരിക്കണം..!!  അതിനെ എനിക്ക് അവളെ കുറിച്ച് കരയിച്ചെ  പറ്റൂ  "

"  അപ്പോൾ ഇപ്പോഴും  ഇഷ്ട കുറവ് ഒന്നുമില്ലല്ലെ..?? "
ചെറിയ ചിരിയോടെ  ആണ് ഭഗത്ത്  അത് ചോദിച്ചത്.

"  ഭഗത്ത്  ഈ ലോകത്തിൽ രണ്ടുതരം ആളുകളാണ് ഉള്ളത് ഒന്ന് പ്രിയപ്പെട്ടവരിൽ നിന്നും അവഗണന നേരിട്ടാൽ 

💬 Comments

View all comments