0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]

Author : Adheera Read All Parts 22.4K

ഈഗോ വർക്കൗട്ട് ചെയ്ത് സ്വന്തം കാര്യം നോക്കി പോകുന്നവർ.. മുകളിൽ ആകാശം താഴെ ഭൂമി എന്ന്  കരുതി  ജീവിക്കുന്ന ഈ കൂട്ടരേ പെട്ടെന്ന്  തളർത്താൻ കഴിയില്ല കാരണം അവർ  ഇമോഷണലി അവൈലബിൾ ആയിരിക്കില്ല.. "
ശിവ ഒന്ന് നിർത്തി പിന്നെയും  തുടർന്നു..

" രണ്ടാമത്തെ ടൈപ്പ് കൂട്ടരാണ് എപ്പോഴും  ഇരകൾ ആവുന്നത്..!  എന്തുകൊണ്ട് അവോയ്ഡ് ചെയ്യപ്പെടുന്നു എന്നതിനെ ഓർത്ത് ഒബ്സസ്ഡ് ആകുന്നവർ..  തങ്ങളുടെ ഭാഗത്തുനിന്നുള്ള എന്തെങ്കിലും മിസ്റ്റെക്ക്  കൊണ്ടാണെന്നോ അല്ലെങ്കിൽ അണ്ടർവാല്യു ചെയ്യപ്പെട്ടെന്നു കരുതിയൊ
ഇവർ ഇമോഷനലി  റിയാക്ട് ചെയ്യാൻ തുടങും അവിടെയാണ് നമ്മുടെ ലൂപ്പ് ഹോൾ.. !!  ഇപ്പോൾ നിനക്ക് കാര്യം മനസ്സിലായോ.?? "
ശിവ പറഞ്ഞു അവസാനിപ്പിച്ച് കൈ കൊണ്ട് ഭഗത്തിന്റെ തലക്ക് തമാശ രീതിയിൽ തട്ടി.
" ഓഹ്.. "
ഭഗത്തിന്റെ ശബ്ദം കേട്ടതും  പെട്ടെന്ന് കാര്യം മനസിലാകാതെ മോനിക്ക രണ്ട് പേരെയും മാറി മാറി നോക്കി.

" ജസ്റ്റ് ഫോർ ഫൺ.."
ശിവ അവളെ നോക്കി കണ്ണിറുക്കി കാണിച്ചു.

"  കുറച്ചു  വളഞ്ഞ വഴി ഉപയോഗിച്ച് ആയാലും എനിക്ക് ലക്ഷ്യത്തിലേക്ക് എത്തിയേ പറ്റൂ.. ഈ കളിയുടെ അവസാനം ഒന്നുകിൽ അവൾ എനിക്ക് സ്വന്തമാകും അല്ലെങ്കിൽ എന്നെന്നേക്കും ആയി അവളെ നഷ്ട്ടപ്പെടും "
ശിവ അത് കൂടി കൂട്ടി ചേർത്തതും  കുറച്ചു സമയം അവർക്കിടയിൽ വല്ലാത്ത മൂകത തളം കെട്ടി നിന്നു..

മോനിക്ക അവളുടെ  ഫോണിൽ ചെറിയ ശബ്ദത്തിൽ റീൽസ് കാണുന്നത് ഒഴിച്ചാൽ നിശബ്ദം..!!

" പിന്നെ..  ചേട്ടനു  അറിയാമല്ലോ സ്വാമി എല്ലാ കാര്യത്തിലും സ്ട്രൈറ്  ഫോർവേഡ് ആണ്.. ആളുടെ കൂടെ പുള്ളിക്കാരി

💬 Comments

View all comments